ലാ​പ്പാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്ഥി​രം നി​യ​മ​നം ന​ൽ​കി​യെ​ന്നു​ള്ള അ​വ​കാ​ശ​വാ​ദം പൊ​ള്ള​ത്ത​ര​മെ​ന്ന്
Tuesday, June 2, 2020 10:29 PM IST
ച​വ​റ : കെ​എം​എം​എ​ൽ ലാ​പ്പാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്ഥി​രം നി​യ​മ​നം ന​ൽ​കി​യെ​ന്നു​ള്ള സി​പി​എ​മ്മി​ന്‍റെ അ​വ​കാ​ശ​വാ​ദം പൊ​ള്ള​ത്ത​ര​മെ​ന്ന് ഉ​ന്ന​യി​ച്ച് ആ​ർ എ​സ് പി ​രം​ഗ​ത്ത്.
വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ നി​ന്നും ക​മ്പ​നി കോ​ൺ​ട്രാ​ക്റ്റ് സൈ​റ്റി​ൽ ജോ​ലി ചെ​യ്ത​വ​രു​മാ​യ 5000-ൽ ​പ​രം തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും 927 പേ​രെ കെ​എം​എം​എ​ൽ ലാ​പ്പാ സൊ​സൈ​റ്റി വ​ഴി ലാ​പ്പാ തൊ​ഴി​ലാ​ളി​ക​ളാ​യി ക​മ്പ​നി​യി​ൽ ജോ​ലി​യ്ക്ക് ക​യ​റാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കി​യ​ത് 2002-ൽ ​ച​വ​റ എം​എ​ൽ​എ​യാ​യി​രു​ന്ന ഷി​ബു ബേ​ബി​ജോ​ൺ മു​ൻ​കൈ​യെ​ടു​ത്താ​ണ്.
ഇ​പ്പോ​ൾ അ​തി​ൽ 726 പേ​ർ മാ​ത്ര​മേ നി​ല​വി​ൽ ലാ​പ്പാ ലി​സ്റ്റി​ൽ ഉ​ള്ള​ത്. മൂ​ന്ന് മാ​സം കൂ​ടും​മ്പോ​ൾ ഒ​രു മാ​സ​ത്തെ ജോ​ലി ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് മാ​സം 15 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ത​ര​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത് കേ​ര​ള​ത്തി​ലെ തൊ​ഴി​ൽ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന ഷി​ബു ബേ​ബി ജോ​ൺ മ​ന്ത്രി​യാ​യി​രു​ന്ന ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ്.
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന് നാ​ല് വ​ർ​ഷം ക​ഴി​യു​ന്ന​തു​വ​രെ​യും സി​ഐ​റ്റി​യു​വി​ന്‍റേ​യും സി​പി​എ​മ്മി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ പ​ല​ത​വ​ണ ക​മ്പ​നി​യി​ലും പ​രി​സ​ര​ത്തും പാ​യ​സ വി​ത​ര​ണ​വും ല​ഡു വി​ത​ര​ണ​വും ഉ​ച്ച​ഭാ​ഷി​ണി പ്ര​ച​ര​ണ​വും ന​ട​ത്തി ഈ ​വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്തി​യ​താ​യി പ്ര​ച​ര​ണം ന​ട​ത്തി.
2019 മാ​ർ​ച്ച് ഒ​ന്നി​ന് നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ൽ ലാ​പ്പാ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​മെ​ന്നു​ള്ള മ​ന്ത്രി​യു​ടെ ഉ​റ​പ്പ് പാ​ലി​ച്ചി​ല്ല.
2020 ഏ​പ്രി​ൽ ഒ​ന്നി​ന് മ​ഴു​വ​ൻ ലാ​പ്പാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജോ​ലി സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തി നി​യ​മി​ക്കു​മെ​ന്നു​ള്ള മ​ന്ത്രി​യു​ടെ ഉ​റ​പ്പ് വീ​ണ്ടും പാ​ലി​ച്ചി​ട്ടി​ല്ല. മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ൽ വെ​ള്ളം ചേ​ർ​ത്ത് ഭ​ര​ണം കി​ട്ടി നാ​ല് വ​ർ​ഷം ക​ഴി​യു​മ്പോ​ൾ വെ​റും മൂ​ന്ന് ദി​വ​സ​ത്തെ ജോ​ലി വ​ർ​ധ​ന​വ് മാ​ത്ര​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്.നി​ല​വി​ൽ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വേ​ത​ന വ്യ​വ​സ്ഥ​യ​ല്ലാ​തെ സി​പി​എം മേ​നി ന​ടി​ക്കു​ന്ന​തു​പോ​ലെ ഈ ​വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യാ​തൊ​രു​വി​ധ​മാ​യ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ളും സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളു​ടേ​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​പ്പോ​ഴും തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.
ഈ ​വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളു​ടേ​തി​ന് തു​ല്യ​മാ​യ ത​ര​ത്തി​ൽ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ളും തൊ​ഴി​ലും ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി തു​ട​ർ​ന്നും പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി ആ​ർ​എ​സ്പി​യും യു​റ്റി​യു​സി​യും മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഇ​വ​ർ​ക്ക് തൊ​ഴി​ൽ സ്ഥി​ര​ത ഉ​ണ്ടാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ പാ​ർ​ട്ടി എ​ല്ലാ​വി​ധ സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ആ​ർ എ​സ് പി ​ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ ജോ​ണ്‍ അ​റി​യി​ച്ചു.