കേ​ര സ​മൃ​ദ്ധി പ​ദ്ധ​തി തു​ട​ങ്ങി
Tuesday, June 2, 2020 10:29 PM IST
പു​ന​ലൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണം 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട തെ​ങ്ങു​കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി കേ​ര സ​മൃ​ദ്ധി പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ കൃ​ഷി​ഭ​വ​നി​ൽ ന​ട​ന്നു.
വ​നി​താ സം​രം​ഭ​ക​ർ​ക്ക് തെ​ങ്ങ് കൃ​ഷി പ്രോ​ത്സാ​ഹ​ന​മാ​യി​ട്ടാ​ണ് ഈ ​പ​ദ്ധ​തി. ക​ല​യ​നാ​ട് കൃ​ഷി​ഭ​വ​നി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ചെ​യ​ർ​പേ​ഴ്‌​സ​ൺ സു​ശീ​ലാ രാ​ധാ​കൃ​ഷ്ണ​ൻ തൈ ​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ കൃ​ഷി ഓ​ഫീ​സ​ർ പ്ര​ഭ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഓ​മ​ന​ക്കു​ട്ട​ൻ വി.​പ്ര​സം​ഗി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ പ്ര​സ​നാ കൃഷ്​ണ​ൻ, ല​ളി​ത​മ്മ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ഒ​രു​വ​ർ​ഷം പ്രാ​യ​മാ​യ തൈ​യ്യും നാ​ല് കി​ലോ വേ​പ്പി​ൻ പി​ണ്ണാ​ക്കും, ഒ​രു കി​ലോ കു​മ്മാ​യ​പ്പൊ​ടി​യും അ​ട​ങ്ങി​യ​താ​ണ് ഒ​രു യൂ​ണി​റ്റ്. 1128 തൈ​ക​ൾ ഇ​ന്ന​ലെ വി​ത​ര​ണം ചെ​യ്തു. 35 വാ​ർ​ഡു​ക​ളി​ൽ നി​ന്നും ആ​റു മാ​സ​ം മു​മ്പാ​ണ് അ​പേ​ക്ഷ വാ​ങ്ങി​യി​രു​ന്ന​ത്. അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്ക് മാ​ത്ര​മെ തൈ​കി​ട്ടു​ക​യു​ള്ളൂ.