എഇഒ ​ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, June 2, 2020 10:29 PM IST
ശാ​സ്താം​കോ​ട്ട: ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി മാ​ങ്കേ​രി ദ​ളി​ത് കോ​ള​നി​യി​ലെ 14 വ​യ​സു​കാ​രി ദേ​വി​ക​യു​ടെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​ത് സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്ന് ആ​രോ​പി​ച്ച് കെ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ ശാ​സ്താം​കോ​ട്ട എ ​ഇ ഒ ​ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
ക​ള്ള് ഷാ​പ്പു​ക​ളും ബാ​റു​ക​ളും തു​റ​ക്കാ​ൻ കാ​ണി​ച്ച മു​ന്നൊ​രു​ക്ക​ങ്ങ​ൾ പോ​ലും ഓ​ൺ​ലൈ​ൻ ക്ലാ​സ് തു​ട​ങ്ങു​ന്ന​തി​ന് സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​വ​രെ പി​ന്നീ​ട് പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. കെ ​എ​സ് യു ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ അ​ൻ​സാ​രി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ ഇ​സ്മ​യി​ൽ, അ​ൻ​വ​ർ, ഹ​രി, സു​ധീ​ഷ്, അ​ല​ൻ, അ​ജ്മ​ൽ, നൗ​ഫ​ൽ, ആ​ഷി​ഖ്, റ​സ്സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്യം ന​ൽ​കി.