ര​ക്ത​ദാ​ന സേ​ന രൂ​പീ​ക​രി​ച്ചു
Tuesday, June 2, 2020 10:29 PM IST
ച​വ​റ: ര​ക്തം ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്ക് ഏ​ത് സ​മ​യ​ങ്ങ​ളി​ലും ര​ക്തം ന​ൽ​കാ​ൻ യു​വാ​ക്ക​ൾ രം​ഗ​ത്ത്. നീ​ണ്ട​ക​ര​യി​ലെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് ര​ക്ത​ദാ​നം മ​ഹാ​ദാ​നം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ജീ​വ​ധാ​ര ര​ക്ത​ദാ​ന സേ​ന രൂ​പീ​ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ൽ 3000 പേ​രു​ടെ ര​ക്ത​ദാ​ന സേ​ന രൂ​പീ​ക​രി​ക്കാ​നു​ള്ള സ​ജീ​വ​മാ​യ പ്ര​വ​ർ​ത്ത​ത്തി​ലാ​ണി​വ​ർ. 16 യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളി​ലാ​യി സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡി​ലേ​യും വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. ര​ക്തം ദാ​നം ചെ​യ്യാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​രി​ൽ നി​ന്നാ​യി 3000 പേ​രു​ടെ ര​ക്ത​ദാ​ന സേ​ന​യു​ണ്ടാ​ക്കും.
ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​ൽ ര​ക്ത ഗ്രൂ​പ്പു​ക​ൾ അ​റി​യാ​ത്ത​വ​ർ​ക്കാ​യി വി​വി​ധ വാ​ർ​ഡ് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ര​ക്ത നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ര​ക്ത​ദാ​ന​ത്തി​ന്‍റെ മ​ഹ​ത്വം വി​ളി​ച്ച​റി​യി​ച്ചു കൊ​ണ്ട് ല​ഘു​ലേ​ഘ​ക​ൾ വി​ത​ര​ണം ചെ​യ്ത് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് സ​ന്ന​ദ്ധ സേ​നാം​ഗ​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​റി പ്ര​കാ​ശ​ന​വും ന​ട​ക്കു​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ഡി​വൈ​എ​ഫ്ഐ യു​ടെ ജീ​വ​ധാ​ര ര​ക്ത​ദാ​ന സേ​ന രൂ​പീ​ക​ര​ണ പ​രി​പാ​ടി​യും ലോ​ഗോ പ്ര​കാ​ശ​ന​വും സി ​പി എം ​ഏ​രി​യാ സെ​ക്ര​ട്ട​റി മ​നോ​ഹ​ര​ൻ നി​ർ​വ​ഹി​ച്ചു.
ആ​ദ്യ ര​ക്ത​ദാ​താ​വാ​യി സി​നി​മ സീ​രി​യ​ൽ താ​രം സ​ജി കൃ​ഷ്ണ​യെ ജീ​വ​ധാ​ര ര​ക്ത​ദാ​ന സേ​ന​യി​ൽ ആ​ദ്യ അം​ഗ​മാ​ക്കി. ആ​ർ അ​ഭി​ലാ​ഷ്, വി​ഷ്ണു, ബി​ജു, നി​ഖി​ൽ, ര​തീ​ഷ് , പ​വ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കൊ​ല​പാ​ത​ക​ശ്ര​മം: പ്ര​തി​ക​ൾ പി​ടി​യി​ൽ

കൊ​ട്ടാ​ര​ക്ക​ര: അ​ച്ഛ​നെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി. മൈ​ലം ഇ​ഞ്ച​ക്കാ​ട് കൊ​ല്ലു​ലു​വി​ള വീ​ട്ടി​ൽ അ​ജി​ത് (24) കാ​രാ​മു​ക​ളി​ൽ വീ​ട്ടി​ൽ ജോ​ബി​ൻ ജോ​ൺ (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഇ​ഞ്ച​ക്കാ​ട് പ​ന​ച്ചി വി​ള​മൂ​ട്ടി​ൽ ബെ​ഞ്ച​മി​ൻ, മ​ക​ൻ ബി​ബി​ൻ എ​ന്നി​വ​രെ മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ. കൊ​ട്ടാ​ര​ക്ക​ര സി​ഐ.​പ്ര​ശാ​ന്ത്, എ​സ്ഐ.​രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.