അ​ഞ്ചു​പേ​ർ​ക്ക് കൂ​ടി രോ​ഗ​ബാ​ധ; മൂ​ന്നു​പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ
Wednesday, June 3, 2020 10:37 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ
കൊ​ല്ലം: ജി​ല്ല​യി​ൽ അ​ഞ്ചു​പേ​ർ​ക്ക് കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ മൂ​ന്നു​പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 76 ആ​യി.
ക​രു​നാ​ഗ​പ്പ​ള്ളി പാ​വു​മ്പ നോ​ർ​ത്ത് സ്വ​ദേ​ശി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നാ​യ 31കാ​ര​ൻ, ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് വ​നി​താ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ (40), ക​ട​യ്ക്ക​ൽ മി​ഷ​ൻ കു​ന്ന് സ്വ​ദേ​ശി 36-കാ​ര​ൻ, കൊ​ല്ലം പ​ള്ളി​മു​ക്ക് സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ൻ (81) എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വ​ലി​യ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​തി​നി​ടെ ര​ണ്ടു പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യ​ത് നേ​രി​യ ആ​ശ്വാ​സ​ത്തി​നും വ​ക ന​ൽ​കു​ന്നു.
ജി​ല്ല​യി​ൽ ആ​ദി​ച്ച​ന​ല്ലൂ​രി​നെ പു​തി​യ ഹോ​ട്ട്സ്പോ​ട്ട് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.
പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ൻ (31)ആ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​ന്നാ​മ​ത്തെ​യാ​ൾ. മേ​യ് 13 മു​ത​ല്‍ 30 വ​രെ ഇ​ദ്ദേ​ഹം പു​ന​ലൂ​രി​ലെ കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു. അ​വി​ടെ സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തും പി​ന്നീ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി, ഏ​രൂ​ര്‍ ഐ​ര​ന​ല്ലൂ​ര്‍ സ്വ​ദേ​ശി എ​ന്നി​വ​രു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യി​രു​ന്നു.
ഇ​ദ്ദേ​ഹ​ത്തി​ന് ഇ​വ​രി​ല്‍ നി​ന്നാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് അ​നു​മാ​നി​ക്കു​ന്നു. ഇ​വ​ര്‍ പോ​സി​റ്റീ​വ് ആ​യ​തി​നെ​ത്തു​ട​ര്‍​ന് 30 ന് ​സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യി സ്ഥി​രീ​ക​രി​ച്ച​തോ​ടെ യു​വാ​വി​നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ച​ല്‍ നെ​ടി​യ​റ സ്വ​ദേ​ശി​നി (40), ക​ട​യ്ക്ക​ല്‍ സ്വ​ദേ​ശി​നി (40) ഇ​രു​വ​രെ​യും പോ​സി​റ്റീ​വാ​യി സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​രി​ച​ര​ണ​ത്തി​നാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ക​ട​യ്ക്ക​ല്‍ മി​ഷ​ന്‍​കു​ന്ന് സ്വ​ദേ​ശി​യാ​യ യു​വാ​വ് (36) ആ​ണ് നാ​ലാ​മ​ത്തെ രോ​ഗി. ഇ​ദ്ദേ​ഹ​ത്തി​ന് മ​ര്‍​ച്ച​ന്‍റ് നേ​വി​യി​ല്‍ ജോ​ലി​യാ​ണ്. മെ​യ് ഒ​ന്നു മു​ത​ല്‍ ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ 16 മു​ത​ല്‍ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ അ​ടു​ത്തു​ള്ള സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യി. പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വ് ആ​യ​തോ​ടെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു.
കൊ​ല്ലം പ​ള്ളി​മു​ക്ക് ച​കി​രി​ക്ക​ട സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ൻ (81) ആ​ണ് രോ​ഗ​ബാ​ധി​ത​നാ‍​യ അ​ഞ്ചാ​മ​ത്തെ​യാ​ൾ. ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ രോ​ഗം ഉ​ള്ള​തി​നാ​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​യി. സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ​രി​ച​ര​ണ​ത്തി​ല്‍ തു​ട​രു​ന്നു.
ജി​ല്ല​യി​ൽ ഇ​പ്പോ​ൾ ആ​കെ 6632 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 6572 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.
ഇ​ന്ന​ലെ വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് 228 പേ​രെ ഒ​ഴി​വാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് 11 പേ​രെ ഡി​സ്ചാ​ർ​ജും ചെ​യ്തു.ഹോം ​ക്വാ​റ​ന്‍റ​യി​നി​ൽ പു​തു​താ​യി 377 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി​ക​ളി​ൽ ആ​റു പേ​രെ കൂ​ടി അ​ഡ്മി​റ്റ് ചെ​യ്തു. ആ​കെ 60 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​ണ്ട്.
ഇ​തു​വ​രെ 26008 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി. 4459 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 4109 ഫ​ലം വ​ന്നു. 4018 എ​ണ്ണ​വും നെ​ഗ​റ്റീ​വ് ആ​ണ്.
350 ഫ​ല​ങ്ങ​ൾ വ​രാ​നു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രൈ​മ​റി കോ​ൺ​ടാ​ക്ടി​ൽ 1460 പേ​രും സെ​ക്ക​ന്‍റ​റി കോ​ൺ​ടാ​ക്ടി​ൽ 1211 പേ​രും ഉ​ൾ​പ്പെ​ടു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​ശ്രീ​ല​ത അ​റി​യി​ച്ചു. 2612 വോ​ള​ണ്ടി​യ​ർ​മാ​ർ ഇ​ന്ന​ലെ 11162 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി.
ലോ​ക്ക്-​ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി 49 പേ​ർ​ക്കെ​തി​രെ 32 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഒന്പത് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
മാ​സ്ക് ധ​രി​ക്കാ​തെ സ​ഞ്ച​രി​ച്ച​തി​ന് 103 പേ​ർ​ക്കെ​തി​രെ​ കേസെടുത്തു. ക്വാ​റ​ന്‍റയി​ൻ ലം​ഘ​നം ന​ട​ത്തു​ന്നി​ല്ലെ​ന്നു​റ​പ്പ് വ​രു​ത്താ​ൻ ക​ർ​ശ​ന സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്പെ​ഷൽ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ സേ​വ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.