കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു
Thursday, June 4, 2020 12:24 AM IST
കു​ള​ത്തൂ​പ്പു​ഴ: പ​ഞ്ചാ​യ​ത്ത് കി​ണ​റി​നു​ള്ളി​ല്‍ വീ​ണ യു​വാ​വ് മ​രി​ച്ചു. കു​ള​ത്തൂ​പ്പു​ഴ മ​ഠ​ത്തി​ക്കോ​ണം ര​തീ​ഷ് ഭ​വ​നി​ല് പ​രേ​ത​രാ​യ ഗോ​പി- ഇ​ന്ദി​ര ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സു​രേ​ഷ് (40) ആ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ടി​നു സ​മീ​പ​ത്തു​ള്ള പ​ഞ്ചാ​യ​ത്ത് കി​ണ​റ്റി​ല്‍ വീ​ണ​ത്. സു​രേ​ഷ് രാ​വി​ലെ മു​ത​ല്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. എ​ന്തോ വീ​ഴു​ന്ന​താ​യി ശ​ബ്ദം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് കി​ണ​റ്റി​ല്‍ സു​രേ​ഷി​നെ ക​ണ്ടെ​ത്തു​ക​യും ഉ​ട​ന്‍ ത​ന്നെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ബേ​ബി. മ​ക​ന്‍: സു​രാ​ജ്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.