അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ പെ​ൻ​ഷ​ൻ തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ന​ൽ​കി
Thursday, June 4, 2020 10:32 PM IST
ച​വ​റ: കൊ​റോ​ണ കാ​ല​ത്ത് നാ​ടി​ന്‍റെ അ​തി​ജീ​വ​ന​ത്തി​നാ​യി അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ൻ തു​ക ദുരിതാശ്വാസ നി​ധി​യി​ലേ​ക്ക് കൈ​മാ​റി.

മു​ൻ അ​ധ്യാ​പ​ക​രാ​യ പ​ന്മ​ന പോ​രൂ​ക്ക​ര പ​ത്മാ​ല​യ​ത്തി​ൽ എ​ൺപതു കാരനായ റ്റി. ​കെ. ര​ഘു​വും എ​ഴു​പ​ത്തൊ​മ്പ​തുകാ​രി​യാ​യ ഭാ​ര്യ ഈ​ശ്വ​രി​യു​മാ​ണ് 38000 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ഹാ​യ നി​ധി​യി​ലേ​ക്ക് കൈ​മാ​റി മാ​തൃ​ക​യാ​യ​ത്.

മ​ഹാ​മാ​രി​യി​ൽ നാ​ട് ദു​രി​ത​മ​നു​ഭ​വി​ക്കു​മ്പോ​ൾ ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സ​ഹാ​യം ചെ​യ്യ​ണ​മെ​ന്ന താ​ൽ​പ്പ​ര്യ​മു​ള്ള​തി​നാ​ൽ വി​വ​രം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ​ഹാ​യ നി​ധി​യി​ലേ​ക്കു​ള്ള തു​ക ഇ​രു​വ​രും ചേ​ർ​ന്ന് സിപിഎം ​ഏ​രി​യാ സെ​ക്ര​ട്ട​റി മ​നോ​ഹ​ര​ന് കൈ​മാ​റി.

ച​ട​ങ്ങി​ൽ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ആ​ർ. ര​വീ​ന്ദ്ര​ൻ, എ​സ് ശ​ശി​വ​ർ​ണ്ണ​ൻ, പി. ​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ആ​ർ സു​രേ​ന്ദ്ര​ൻ പി​ള്ള, എം. ​വി. പ്ര​സാ​ദ്, ക​റു​ക​ത്ത​ല ഇ​സ്മാ​യി​ൽ, താ​ജു​ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.