പെ​ൺ​കു​ട്ടി​ക​ളെ വ​ശീ​ക​രി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘം പി​ടി​യി​ൽ
Friday, June 5, 2020 10:42 PM IST
ചാ​ത്ത​ന്നൂ​ർ: ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ ഫോ​ട്ടോ ന​ൽ​കി പെ​ൺ​കു​ട്ടി​ക​ളെ വ​ശീ​ക​രി​ച്ച ശേ​ഷം അ​വ​രു​ടെ​ സ്വ​ർ​ണ​വും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്തു ക​ട​ക്കു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പെ​രെ ഇ​ര​വി​പു​രം പോ​ലീ​സ് പി​ടി​കൂ​ടി.
തൃ​ശൂ​രി​ൽ എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗി​ന് പ​ഠി​ക്കു​ന്ന ഇ​ര​വി​പു​രം സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്തു ക​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. കു​ള​ത്തൂ​പ്പു​ഴ തി​ങ്ക​ൾ​ക്ക​രി​ക്കം സാം ​ന​ഗ​ർ ക​ള​യ്ക്കാ​ട് ഹൗ​സി​ൽ സി​ജി​ൻ സാ​ബു (20), സാം​ന​ഗ​ർ ഷാ​ൻ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഷാ​ൻ (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ ഫോ​ട്ടോ ന​ൽ​കി പ​രി​ച​യ​പ്പെ​ട്ട ഇ​ര​വി​പു​രം സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യോ​ട് ഒ​രു സ്വ​ർ​ണ ലോ​ക്ക​റ്റ് വാ​ങ്ങി വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് ത​രു​ന്ന​തി​നാ​യി എ​വി​ടെ എ​ത്ത​ണ​മെ​ന്നും പ്ര​തി​യാ​യ സി​ജി​ൻ ചോ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി വീ​ടി​ന്‍റെ ലൊ​ക്കേ​ഷ​ൻ പ്ര​തി​യ്ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു.
ഈ ​സ്ഥ​ലം മ​ന​സി​ലാ​ക്കി​യ പ്ര​തി​ക​ൾ ഇ​ക്ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​നാ​ലി​ന് പു​ല​ർ​ച്ചേ ര​ണ്ടി​ന് പെ​ൺ​കു​ട്ടി​യു​ടെ ഇ​ര​വി​പു​ര​ത്തെ വ​സ​തി​യി​ലെ​ത്തി അ​ക​ത്ത് ക​യ​റു​ക​യും ലോ​ക്ക​റ്റി​ട്ടു ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പെ​ൺ​കു​ട്ടി​യു​ടെ കൈ​യ്യി​ൽ നി​ന്നും സ്വ​ർ​ണ​മാ​ല വാ​ങ്ങി​യ ശേ​ഷം പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പെ​ടു​ക​യു​മാ​യി​രു​ന്നു.
പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​ര​വി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​കു​മ്പോ​ൾ പ്ര​തി​യു​ടെ കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന ഫോ​ണി​ലെ സിം ​കാ​ർ​ഡ് ഒ​രു സ്ത്രീ​യു​ടെ പേ​രി​ലു​ള്ള​താ​യി​രു​ന്നു.
നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ൾ ഇ​വ​രു​ടെ ത​ട്ടി​പ്പി​ന് വി​ധേ​യ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​യി​ട്ടു​ള്ള​താ​യാ​ണ് വി​വ​രം. 2019ൽ ​ഇ​ത്ത​ര​ത്തി​ൽ അ​ടൂ​ർ ഭാ​ഗ​ത്തു നി​ന്നും മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​കൊ​ണ്ടു പോ​യി​ട്ടു​ള​ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ ത​ട്ടി​കൊ​ണ്ടു പോ​യ മാ​ല കു​ള​ത്തൂ​പ്പു​ഴ​യി​ലെ ഒ​രു​ജൂ​വ​ല​റി​യി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ല്ലം എ​സി​പി.​പ്ര​ദീ​പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ര​വി​പു​രം എ​സ്എ​ച്ച്ഓ.​വി​നോ​ദ്, എ​സ്ഐ​മാ​രാ​യ അ​നീ​ഷ്, ബി​നോ​ദ്, ഗ്രേ​ഡ് എ​സ്ഐ.​സു​നി​ൽ, എ​എ​സ്ഐ.​ഷി​ബു പീ​റ്റ​ർ, സി​പി​ഓ. വി​നു വി​ജ​യ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.