പ​ള്ളി​ക്ക​ലാ​ർ ക​ര​ക​വി​ഞ്ഞ് കൃ​ഷി​യി​ടം ഇ​ടി​ഞ്ഞു താ​ഴ്ന്നു
Monday, June 29, 2020 11:00 PM IST
ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് വ​ട​ക്ക് പാ​തി​രി​ക്ക​ലി​ൽ പ​ള്ളി​ക്ക​ലാ​ർ ക​ര​ക​വി​ഞ്ഞ് സ​മീ​പ​ത്തെ കൃ​ഷി​യി​ടം ഇ​ടി​ഞ്ഞു താ​ഴ്ന്നു.
പ​ള്ളി​ക്ക​ലാ​ർ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ള്ളി​ക്ക​ലാ​റി​ന്‍റെ തീ​ര​ത്ത് പാ​ർ​ശ്വ​ഭി​ത്തി നി​ർ​മ്മാ​ണ​ത്തി​നാ​യി നൂ​റ്റി​യ​മ്പ​ത് മീ​റ്റ​ർ നീ​ള​ത്തി​ൽ വ​ശ​ങ്ങ​ളി​ലെ മ​ണ്ണി​ടി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു സ​മീ​പ​ത്തെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. കു​റു​കെ കി​ട​ക്കു​ന്ന മ​ര​ങ്ങ​ൾ തോ​ട്ടി​ലെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​യി​ട്ടും ഒ​രാ​ഴ്ച​യാ​യി മ​ര​ങ്ങ​ൾ മാ​റ്റാ​ൻ ക​രാ​റു​കാ​ര​ൻ ത​യാ​റാ​യി​ല്ല.
തോ​ട്ടി​ലെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ സ​മീ​പ​ത്തെ കൃ​ഷി ഭൂ​മി​യി​ലേ​ക്ക് വെ​ള്ളം ക​യ​റു​ക​യും മ​ണ്ണി​ടി​ഞ്ഞു താ​ഴു​ക​യും ചെ​യ്തു. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ൽ വ്യാ​പ​ക നാ​ശം സം​ഭ​വി​ച്ചി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​യി​ലെ്ല​ന്ന് ആ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം