ഒ​രാ​ൾ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Monday, June 29, 2020 11:00 PM IST
കൊ​ല്ലം: പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 65 കാ​ര​നാ​യ കാ​യം​കു​ളം സ്വ​ദേ​ശി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ. ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്തി​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കി വ​രു​ക​യാ​ണ്. ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നാ​യ ടോ​സി​ലി​സു​മാ​ബ് എ​ത്തി​ക്കു​ക​യും പ്ലാ​സ്മ തെ​റാ​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്തി​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കി.
കൊ​ല്ല​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ 23ാം തീ​യ​തി മ​റ്റ് ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളു​മാ​യി ചി​കി​ത്സ​ക്ക് എ​ത്തി​യ കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ 65 കാ​ര​ൻ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ൽ വെന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം, വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി പ​ല​വി​ധ അ​സു​ഖ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ന്യൂ​മോ​ണി​യ സം​ശ​യി​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​തി​ൽ ഫ​ലം പോ​സി​റ്റീ​വ് ആ​കു​ക​യും ചെ​യ്തു.​കോ​വി​ഡ് 19 പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ഐ​സിയു ​ആം​ബു​ല​ൻ​സി​ൽ രോ​ഗി​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ക​ഴി​ഞ്ഞ 28ന് ​രാ​ത്രി ത​ന്നെ എ​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് ഐസിയു​വി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു .
ഇ​ദ്ദേ​ഹം നി​ല​വി​ൽ വെന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ റെ​സ്പി​റേ​റ്റ​റി ഐ​സി​യു​വി​ൽ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മാ​യി തു​ട​രു​ക​യാ​ണ്.​ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്തി​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കി വ​രു​ക​യാ​ണ്. ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നാ​യ ടോ​സി​ലി​സു​മാ​ബ് എ​ത്തി​ക്കു​ക​യും പ്ലാ​സ്മ തെ​റാ​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്തി​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ പു​രോ​ഗ​തി മെ​ഡി​ക്ക​ൽ സം​ഘം നി​ര​ന്ത​ര​മാ​യി നി​രീ​ക്ഷി​ച്ച് വ​രു​ക​യാ​ണെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു.