പ​ള്ളി​ക​ൾ തു​റ​ക്കു​ന്ന​ത് നീ​ട്ടി​വ​ച്ചു
Wednesday, July 1, 2020 10:42 PM IST
പു​ന​ലൂ​ർ: കോ​വി​ഡ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പു​ന​ലൂ​ർ ടൗ​ൺ അ​ട​ക്കം അ​ഞ്ച് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ന​മ​സ്ക്കാ​ര​ങ്ങ​ൾ​ക്കാ​യി പ​ള്ളി​ക​ൾ തു​റ​ക്കു​ന്ന​ത് നീ​ട്ടി​വ​യ്ക്കാ​ൻ താ​ലൂ​ക്ക് ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ പു​ന​ലൂ​രി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വി​വി​ധ ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.

സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​വ​ൺ​മെ​ന്‍റ് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​ൻ അ​താ​ത് മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കു​ള​ത്തു​പ്പു​ഴ സ​ലി​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജ​മാ അ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ഹാ​സ്, യൂ​സു​ഫ്, കെ ​സ​ജി​ൻ റാ​വു​ത്ത​ർ, മെ​ഹ​ബൂ​ബ്ജാ​ൻ, എ​സ്. ല​ത്തീ​ഫ്, അ​ബ്ദു​ൽ ഹ​ക്കിം എ​ന്നി​വ​രും ഫെ​ഡ റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കെ ​എ റ​ഷീ​ദ്, ഇ​ട​മ​ൺ റ്റി.​ജെ സ​ലിം, എം ​എം ജ​ലീ​ൽ, എ.​എ. ബ​ഷീ​ർ, നാ​ഗു​ർ​മീ​രാ​ൻ, എ​സ്.​എ സ​മ​ദ്, ഏ​ലാ​യി​ൽ നാ​സ​ർ എ​ന്നി​വ​ർ നേ​രി​ട്ടും ഓ​ൺ​ലൈ​ൻ വ​ഴി​യും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.