കു​ള​ത്തു​പ്പു​ഴ ബെ​ന​ഡി​ക് മാ​ർ​ ഗ്രി​ഗോ​റി​യ​സ് സ്കൂളിന് നൂ​റുമേനി​ വി​ജ​യം
Thursday, July 2, 2020 10:57 PM IST
കു​ള​ത്തു​പ്പു​ഴ: കൊ​ല്ലം​ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ കു​ള​ത്തു​പ്പു​ഴ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​നേ​ക​രെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് ആ​ന​യി​ച്ച കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് ബെ​ന​ഡി​ക് മാ​ർ ​ഗ്രി​ഗോ​റി​യ​സ് ഹൈ​സ്കൂ​ൾ ഇ​ക്കു​റി​യും എ​റ്റ​വും കു​ടു​ത​ൽ​ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്ക് എ​ഴു​തി​ച്ച് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞു.
264 വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി 100 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 20 വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. 16 വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്പ​ത് എ ​പ്ല​സ് നേടി. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ർ​പ്പ​ണ​മ​നോ​ഭാ​വ​വും അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​വു​മാ​ണ് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം എ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ​ ബ്ല​സ്സ​ൻ ​ടി.​ജോ​ൺ, സ്കൂ​ൾ​ മാ​നേ​ജ​ർ ഫാ. ​ഇ​മ്മാ​നു​വേ​ൽ​ ബം​ഗ്ലാ​വി​ൽ, സീ​നി​യ​ർ​അ​സി​സ്റ്റ​ന്‍റ് എം.​വ​ൽ​സ​ല, സു​നി​ൽ.​കെ തോ​മ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.