യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു
Thursday, July 2, 2020 10:57 PM IST
ച​വ​റ സൗ​ത്ത്: ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടാ​ന​ച്ഛ​ന്‍റെ മ​ക​നെ ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് റി​മാ​ന്‍​ഡ് ചെ​യ്തു.​ മാ​ലി​ഭാ​ഗം ക​ല്ലു​പു​റ​ത്ത് കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന മ​ണി​ലാ​ല്‍ (സാം ​അ​ല​ക്‌​സാ​ണ്ട​ര്‍ -33) ആ​ണ് റി​മാ​ന്‍​ഡി​ലാ​യ​ത്.​ ഒ​രു​മി​ച്ച് താ​മ​സി​ച്ച് വ​ന്ന ബി​ജു​ (43) ​നെയാ​ണ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.
ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ മ​ദ്യ​പാ​ന​ത്തി​നി​ട​യി​ല്‍ കൈയി​ലി​രു​ന്ന ക​ത്തി കൊ​ണ്ട് നാ​ല് പ്രാ​വ​വ​ശ്യം നെ​ഞ്ചി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു.​ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ ബി​ജു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ങ്കി​ലും മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.​
ച​വ​റ തെ​ക്കും​ഭാ​ഗം സി​ഐ രാ​ജേ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മ​ണി​ലാ​ലി​നെ പി​ടി കൂ​ടു​ക​യാ​യി​രു​ന്നു.​ വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​ണി​ലാ​ലി​നെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്ത് കൊ​ണ്ടു​വ​ന്ന് കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.