കോ​വി​ഡ്: സൗദിയിൽ പ്ര​വാ​സി ജീവനൊടുക്കി
Thursday, July 2, 2020 11:51 PM IST
കൊ​ല്ലം: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ്ര​വാ​സി​ മ​ല​യാ​ളി താ​മ​സ​യി​ട​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​നി​ല​യി​ൽ. ഓ​ട​നാ​വ​ട്ടം മാ​രൂ​ർ അ​മ്പാ​ടി​യി​ൽ.​വി.​മ​ധു​സൂ​ദ​ന​ൻ (58) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ൽ​കി ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് അ​യ​ച്ചു. 10 ദി​വ​സ​മാ​യി താ​മ​സ​യി​ട​ത്തു​നി​ന്ന് മാ​റി മ​റ്റൊ​രി​ട​ത്ത് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം മൊ​ബൈ​ലി​ൽ ല​ഭി​ച്ച​തോ​ടെ മാ​ന​സി​ക​വി​ഷ​മം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ ഇ​ട​പെ​ട്ട് കൗ​ൺ​സി​ലിം​ഗ് ന​ൽ​കി. 12 വ​ർ​ഷ​മാ​യി ജു​ബൈ​ലി​ലെ സ്വ​കാ​ര്യ​ക​മ്പ​നി​യി​ലെ ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു മ​ധു​സൂ​ദ​ന​ൻ. ഭാ​ര്യ: സു​ധ​ർ​മ്മ. പി. ​മ​ക്ക​ൾ: ആ​തി​ര, അ​ഭി.