പ​ട്ടി​ക​വി​ഭാ​ഗ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണം: പി. ​രാ​മ​ഭ​ദ്ര​ൻ
Sunday, July 5, 2020 10:51 PM IST
കൊ​ല്ലം: പ​ട്ടി​ക വി​ഭാ​ഗ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ അ​ധീ​ന​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കെ​ഡി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എ​സ് സി -​എ​സ് റ്റി ​കോ​ളേ​ജ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​യു​മാ​യ പി. ​രാ​മ​ഭ​ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ കോ​ളേ​ജ് ന​ട​ത്തു​ന്ന മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​ടേ​യും കോ​ളേ​ജി​നാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​വ​രു​ടേ​യും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ഴി​ഞ്ഞ ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രാ​ണ് കോ​ളേ​ജ് തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ഒ​രു കോ​ളേ​ജി​ന് മാ​ത്ര​മാ​ണ് ഭൂ​മി ന​ൽ​കി​യ​ത്. എ​ന്നാ​ൽ മ​റ്റൊ​രു സ​ഹാ​യ​വും ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ ന​ൽ​കി​യി​ല്ല. മ​റ്റ് നാ​ല് കോ​ളേ​ജു​ക​ളും എ​ല്ലാ ഭൗ​തി​ക​സൗ​ക​ര്യ​ങ്ങ​ളും സ്വ​ന്തം നി​ല​യി​ലാ​ണ് നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ട്രൈ​ബ​ൽ ആ​ർ​ട്ട​സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ളേ​ജ് ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ നാ​ടു​കാ​ണി​യി​ൽ ഐ​ക്യ​മ​ല​യ​ര​യ മ​ഹാ​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ച്ച് എ​ൻ​ഒ​സി​ക്കു വേ​ണ്ടി അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും രാ​മ​ഭ​ദ്ര​ൻ പ​റ​ഞ്ഞു.
ദ​ലി​ത് ആ​ദി​വാ​സി മ​ഹാ​സ​ഖ്യം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ പി. ​കെ. സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.