ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം
Tuesday, July 7, 2020 11:01 PM IST
ച​വ​റ : ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പോ​ലീ​സി​ന്‍റെ ക​ർ​ശ​ന നി​യ​ന്ത്ര​ണം. ഇ​ന്ന​ലെ മു​ത​ൽ പ​ന്മ​ന, തേ​വ​ല​ക്ക​ര, നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല വാ​ർ​ഡു​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
നി​ല​വി​ൽ പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 3, 5, 13,15 വാ​ർ​ഡു​ക​ളി​ലും തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 3,7,8,10 വാ​ർ​ഡു​ക​ളി​ലും നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ൽ ഹാ​ർ​ബ​ർ ഉ​ൾ​ക്കൊ​ള്ളു​ന്ന എ​ട്ടാം വാ​ർ​ഡു​മാ​ണ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി ഉ​ള്ള​ത്.
ഇ​വി​ട​ങ്ങ​ളി​ലെ ഇ​ട​റോ​ഡു​ക​ളും ഇ​ട​വ​ഴി​ക​ളും അ​ട​ച്ച് പോ​ലീ​സി​ന്‍റെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​ത്ത കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ഈ ​ന​ട​പ​ടി