പോ​ർ​ച്ചി​ൽ കി​ട​ന്ന കാ​ർ തീ ​പി​ടി​ച്ചു ന​ശി​ച്ചു
Friday, July 10, 2020 11:18 PM IST
ച​വ​റ: വീ​ടി​ന്‍റെ കാ​ർ​പോ​ർ​ച്ചി​ൽ കി​ട​ന്ന കാ​ർ തീ ​പി​ടി​ച്ചു ന​ശി​ച്ചു. ച​വ​റ മേ​ക്കാ​ട് കാ​ർ​ത്തി​ക​യി​ൽ വേ​ണു​ഗോ​പാ​ൽ പി​ള​ള​യു​ടെ വീ​ട്ടി​ൽ കി​ട​ന്ന കാ​റാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്.
വെ​ള്ളി​ഴാ​യ്ച്ച ഉ​ച്ച​യ്ക്ക് 1.50തോ​ടെ​യാ​ണ് സം​ഭ​വം. കാ​ർ സ്റ്റാ​ർ​ട്ടാ​ക്കി​യി​റ​ക്കു​മ്പോ​ൾ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​യി തീ ​പ​ട​രു​ക​യാ​യി​രു​ന്നു.
ഉ​ട​ൻ ത​ന്നെ വി​വ​രം വീ​ട്ടു​കാ​ർ ച​വ​റ അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.
ഏ​ക​ദേ​ശം മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ സു​നി​ൽ കു​മാ​ർ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, ഷാ​ജു, കൃ​ഷ്ണ​കു​മാ​ർ, ബി​ജു, അ​രു​ൺ ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.