കു​ന്ന​ത്തൂ​ർ അ​തീ​വ ജാ​ഗ്ര​ത​യി​ൽ; സ​മൂ​ഹ വ്യാ​പ​ന​മി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്
Sunday, July 12, 2020 10:39 PM IST
ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ലെ ശാ​സ്തം​കോ​ട്ട​യി​ലെ കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച മ​ത്സ്യ​വ്യാ​പാ​രി​യു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള അഞ്ചുപേ​ർ​ക്ക് കൂ​ടി ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് അ​തീ​വ ജാ​ഗ്ര​ത​യി​ൽ.
എ​ന്നാ​ൽ ശാ​സ്താം​കോ​ട്ട​യി​ൽ സ​മൂ​ഹ വ്യാ​പ​ന​മി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് എ​ത്തി​യ ഡോ.​വി​ൻ​സി​യു​ടെ​യും ഡോ. ​പ്ര​തി​ഭ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് ദി​വ​സ​ങ്ങ​ളാ​യി സ്ഥി​തി ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്.
മ​ത്സ്യ​വ്യാ​പാ​രി​യു​ടെ സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കാ​ണ് പോ​സി​റ്റീ​വ് കേ​സു​ക​ൾ സ്ഥി​രി​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തോ​ടെ ശാ​സ്താം​കോ​ട്ട​യി​ൽ ഇ​രു​പ​ത്തി​യാ​റ് പോ​സി​റ്റീ​വ് കേ​സു​ക​ൾ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തു. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ശാ​സ്താം​കോ​ട്ട​യി​ലാ​ണ്. ശാ​സ്താം​കോ​ട്ട​യു​ടെ സ​മീ​പ പ​ഞ്ചാ​യ​ത്താ​യ പോ​രു​വ​ഴി​യി​ലെ ക​മ്പ​ല​ടി ചി​റ സ്വ​ദേ​ശി​യാ​യ മെ​ത്ത ക​ച്ച​വ​ട​ക്കാ​ര​നാ​യ യു​വാ​വി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ൽ അ​തീ​വ ജാ​ഗ്ര​ത ഏ​ർ​പ്പെ​ടു​ത്തി. മെ​ത്ത ക​ച്ച​വ​ട​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ല്ല.
ഇ​യാ​ൾ ക​ഴി​ഞ്ഞ ബു​ധ​ൻ രാ​വി​ലെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി സ്ര​വം പ​രി​ശോ​ധ​ന​യ്ക്കു ന​ൽ​കി​യ ശേ​ഷം ക​ച്ച​വ​ട​ത്തി​നാ​യി ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് പോ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഫ​ലം പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ തി​രി​കെ വി​ളി​ച്ച് ശാ​സ്താം​കോ​ട്ട താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് ചി​കി​ത്സ​ക്കാ​യി പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളു​ടെ സ​മ്പ​ർ​ക്കം വ്യാ​പ​ക​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രാ​ധ​നാ​ല​യ​ത്തി​ലും ക​ളി​സ്ഥ​ല​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു. പോ​രു​വ​ഴി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശാ​സ്താം​കോ​ട്ട​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്. സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ശാ​സ്താം​കോ​ട്ട​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​നാ​വ​ശ്യ​മാ​യി ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​തും സം​ഘ​ടി​ക്കു​ന്ന​തും പോ​ലീ​സ് ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ര​ണി​ക്കാ​വി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തി.
ശാ​സ്താം​കോ​ട്ട സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ്, ശൂ​ര​നാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഫി​റോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​തും വീ​ടു​ക​ളി​ൽ നി​ന്ന് ആ​വ​ശ്യ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​തും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്കു​മെ​ന്ന് ശൂ​ര​നാ​ട് എ​സ്ഐ ശ്രീ​ജി​ത്ത് അ​റി​യി​ച്ചു.