ചി​കി​ത്സാ സൗ​ക​ര്യം വി​പു​ല​മാ​ക്ക​ണമെന്ന്­
Sunday, July 12, 2020 10:40 PM IST
കൊ​ല്ലം: മു​ണ്ട​യ്ക്ക​ൽ ന​ഗ​ര കു​ടും​ബ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​പു​ലീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് മു​ണ്ട​യ്ക്ക​ൽ ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം റ​സി​ഡ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
മു​ണ്ട​യ്ക്ക​ൽ പ്ര​ദേ​ശ​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണ് കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്രം. ദി​വ​സ​വും കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ ഇ​വി​ടെ എ​ത്തു​ന്നു. അ​തി​നാ​ൽ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ. ബാ​ബു, നി​യാ​സ് മു​ഹ​മ്മ​ദ്, ബി. ​സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ എ.​ജെ. ഡി​ക്രൂ​സ് (പ്ര​സി​ഡ​ന്‍റ്), നി​യാ​സ് മു​ഹ​മ്മ​ദ്, ബി. ​സു​രേ​ഷ് ബാ​ബു (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), എ​ൽ. ബാ​ബു (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എം.​സു​നി​ൽ, എ​സ്. സ്റ്റീ​ഫ​ൻ (സെ​ക്ര​ട്ട​റി​മാ​ർ), ടി. ​ബി​ജു (ട്ര​ഷ​റ​ർ).