മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് സെ​ന്‍റ​റി​ന് അ​നു​മ​തി
Tuesday, July 14, 2020 10:27 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ പു​തി​യ കോ​വി​ഡ് ടെ​സ്റ്റിം​ഗ് സെ​ന്‍റ​റി​ന് അ​നു​മ​തി ല​ഭി​ച്ചു. കോ​വൂ​രി​ലാ​ണ് പു​തി​യ സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​ത്.
ആ​ഞ്ഞി​ലി​മു​ട് ച​ന്ത​യി​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ത്സ്യ​വ്യാ​പാ​രി​യു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ മ​ത്സ്യം വാ​ങ്ങി​യ​വ​ർ മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 7, 8, 9, 11 വാ​ർ​ഡു​ക​ളി​ൽ പെ​ട്ട​വ​രാ​ണ്. ഈ ​വാ​ർ​ഡു​ക​ൾ ക​ണ്ട​യ്മെ​ന്‍റ് സോ​ണി​ലാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. നി​ല​വി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ശാ​സ്താം​കോ​ട്ട താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ മാ​ത്ര​മാ​ണ് ഉ​ള്ള​ത് . ഇ​വി​ടെ ടെ​സ്റ്റി​ന് താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് നി​ര​വ​ധി പേ​രാ​ണ് ദി​നം​പ്ര​തി​യെ​ത്തു​ന്ന​ത്.
എ​ല്ലാ ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​പ്പെ​ട്ട​വ​രെ​യും ഇ​വി​ടെ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ടെ​സ്റ്റ് ന​ട​ത്താ​ൻ​സാ​ധി​ക്കി​ല്ല. ക​ണ്ട​യ്മെ​ന്‍റ് സോ​ണി​ൽ​പ്പെ​ട്ട മൈ​നാ​ഗ​പ്പ​ള്ളി വാ​ർ​ഡു​ക​ളി​ൽ​പ്പെ​ട്ട​വ​ർ പി​ന്നെ ആ​ശ്ര​യി​ക്കേ​ണ്ടി​രി​ക്കു​ന്ന​ത് എ​ട്ട് കി​ലോ​മീ​റ്റ​ർ അ​ക​ല​യു​ള്ള ത​ഴ​വ ആ​ൻ​റി​ജ​ൻ ടെ​സ്റ്റ് സെ​ന്‍റ​റി​ലാ​ണ്. ഈ ​പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് പു​തി​യ ടെ​സ്റ്റ് സെ​ൻ​റ​ർ ഡി​എം​ഒ അ​നു​വ​ദി​ച്ച​ത്.
മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ കോ​വി​ഡ് ടെ​സ്റ്റിം​ഗ് സെ​ന്‍റ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ക​യും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​ട​ക്ക​മു​ള്ള​വ​ർ ഇ​തി​ൽ ഇ​ട​പെ​ടീ​ൽ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. കൂ​ടാ​തെ മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​എ​സ് ജ​യ​ല​ക്ഷ്മി​യും ഡി​എം​ഒ​യ്ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്.