കൊ​ട്ടാ​ര​ക്ക​ര ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന:​രാ​രം​ഭി​ച്ചു
Friday, July 31, 2020 10:48 PM IST
കൊ​ട്ടാ​ര​ക്ക​ര: ഡോ​ക്ട​ര്‍​ക്കും രോ​ഗി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ട​ച്ചി​ട്ട കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.
ഗൈ​ന​ക്കോ​ള​ജി ഒ​ഴി​കെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ മു​ത​ൽ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ര​വ പ​രി​ശോ​ധ​നാ വി​ഭാ​ഗ​വും അ​ത്യാ​ഹി​ത വി​ഭാ​ഗ​വും മാ​ത്ര​മെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു​ള്ളു. ക​ര്‍​ശ​ന​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​രെ ര​ണ്ട് ഷി​ഫ്റ്റു​ക​ളാ​യി തി​രി​ച്ച് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ണ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി പൂ​ർ​ണ​മാ​യി അ​ണു വി​മു​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.