കാ​ർ​ട്ടൂ​ണി​സ്റ്റ് ശ​ങ്ക​ർ ജ​ന്മ​ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Saturday, August 1, 2020 10:40 PM IST
കു​ന്ന​ത്തൂ​ർ: മി​ഴി ഗ്ര​ന്ഥ​ശാ​ല ച​ക്കു​വ​ള്ളി, മി​ഴി കു​ട്ടി​കൂ​ട്ടം ബാ​ല​വേ​ദി നേ​തൃ​ത്വ​ത്തി​ൽ ചി​രി വ​ര 2020 എ​ന്ന പേ​രി​ൽ കാ​ർ​ട്ടൂ​ണി​സ്റ്റ് ശ​ങ്ക​ർ ജ​ന്മ​ദി​ന അ​നു​സ്മ​ര​ണ​വും 15 വ​യ​സി​ൽ താ​ഴെ യു​ള്ള കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ കാ​ർ​ട്ടൂ​ൺ ര​ച​ന മ​ത്സ​ര ഉ​ദ്ഘാ​ട​ന​വും സം​ഘ​ടി​പ്പി​ച്ചു.
കാ​ർ​ട്ടൂ​ണി​സ്റ്റും കേ​ര​ളാ കാ​ർ​ട്ടൂ​ൺ അ​ക്കാ​ഡ​മി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ സ​ജീ​വ് ശൂ​ര​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ക്ക​ര​യി​ൽ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ 15 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് കാ​ർ​ട്ടൂ​ൺ ര​ച​നാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഓ​ഗ​സ്റ്റ് 15 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യി ര​ച​ന​ക​ൾ ഗ്ര​ന്ഥ​ശാ​ലാ ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റ​ണം. മ​ത്സ​ര വി​ഷ​യം ആ​ൾ​കൂ​ട്ട​വും കോ​വി​ഡും.