സ​മ്പ​ർ​ക്ക വ്യാ​പ​ന​ത്തി​ന് കു​റ​വി​ല്ല
Saturday, August 1, 2020 10:41 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ

കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​നം തു​ട​രു​ന്നു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 35 പേ​രി​ൽ 27 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യ​ത്.വി​ദേ​ശ​ത്ത് നി​ന്നു വ​ന്ന അ​ഞ്ചു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ ര​ണ്ടു പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കു​ള​ത്തൂ​പ്പു​ഴ നെ​ല്ലി​മൂ​ട് സ്വ​ദേ​ശി​യും കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്കും രോ​ഗം ബാ​ധി​ച്ചു.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ ആ​ൾ​ക്കാ​ർ​ക്ക് ഇ​ന്ന​ലെ​യും രോ​ഗ​മു​ക്ത​രാ​യി. ഫ​ലം നെ​ഗ​റ്റീ​വ് ആ​യി ഇ​ന്ന​ലെ 53 പേ​രാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. ജി​ല്ല​യി​ൽ ഇ​പ്പോ​ൾ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത് 6387 പേ​രാ​ണ്. പു​തു​താ​യി 583 പേ​രെ വീ​ടു​ക​ളി​ലും 31 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.ഇ​തു​വ​രെ 29486 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ൽ 6985 പേ​രും ര​ണ്ടാം സ​മ്പ​ർ​ക്ക​ത്തി​ൽ 1972 പേ​രു​മു​ണ്ടെന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​ശ്രീ​ല​ത അ​റി​യി​ച്ചു.

വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​വ​ര്‍ തൊ​ടി​യൂ​ര്‍ മു​ഴ​ങ്ങോ​ടി സ്വ​ദേ​ശി(36), പന്മന മു​ല്ല​ക്കേ​രി സ്വ​ദേ​ശി(58) എ​ന്നി​വ​ര്‍ യു ​എ ഇ ​യി​ല്‍ നി​ന്നും പന്മന മു​ല്ല​ക്കേ​രി സ്വ​ദേ​ശി(29), ഇ​ര​വി​പു​രം സെ​ന്‍റ് ജോ​സ​ഫ് ന​ഗ​ര്‍ സ്വ​ദേ​ശി(41) എ​ന്നി​വ​ര്‍ സൗ​ദി​യി​ല്‍ നി​ന്നും ച​വ​റ കു​രി​ശും​മൂ​ട് സ്വ​ദേ​ശി(23) ഖ​ത്ത​റി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​മെ​ത്തി​യ​വ​ര്‍

കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട് സൗ​ത്ത് സ്വ​ദേ​ശി(35) നാ​ഗ​ലാ​ന്‍റി​ല്‍ നി​ന്നും പന്മന ചോ​ല സ്വ​ദേ​ശി(18) രാ​ജ​സ്ഥാ​നി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​കകു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട് സ്വ​ദേ​ശി​നി(32) സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍തേ​വ​ല​ക്ക​ര സ്വ​ദേ​ശി(75), നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ സ്വ​ദേ​ശി(84), നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ സ്വ​ദേ​ശി(10), ആ​ദി​ച്ച​ന​ല്ലൂ​ര്‍ മൈ​ല​ക്കാ​ട് സ്വ​ദേ​ശി(45), ത​ഴ​വ മ​ണ​പ്പ​ള്ളി സ്വ​ദേ​ശി(66), കു​ള​ക്ക​ട മ​ല​പ്പാ​റ സ്വ​ദേ​ശി(40), കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട് സ്വ​ദേ​ശി(45), ഏ​രൂ​ര്‍ പ​ത്ത​ടി സ്വ​ദേ​ശി(49), കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് സ്വ​ദേ​ശി​നി(83), ക​ര​വാ​ളൂ​ര്‍ തൊ​ളി​ക്കോ​ട് സ്വ​ദേ​ശി(40), കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി(20), തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​നി(23), നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ സ്വ​ദേ​ശി​നി(മൂന്ന്), നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ സ്വ​ദേ​ശി(38), കൊ​റ്റ​ങ്ക​ര സ്വ​ദേ​ശി​നി(32), കു​ള​ത്തു​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​നി(27), കു​ള​ത്തു​പ്പു​ഴ സാം ​ന​ഗ​ര്‍ സ്വ​ദേ​ശി(65), തി​രു​വ​ന​ന്ത​പു​രം ചീ​റ​യി​ന്‍​കീ​ഴ് പാ​ലം​കു​ന്ന് സ്വ​ദേ​ശി(24)(​അ​ഞ്ച​ല്‍ സ്വ​ദേ​ശി​യു​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ച് സ​മ്പ​ര്‍​ക്കം), ശൂ​ര​നാ​ട് സൗ​ത്ത് ആ​യി​ക്കു​ന്നം സ്വ​ദേ​ശി​നി(45), കു​ള​ത്തു​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​നി(34), ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ്ലാ​ക്കാ​ട് സ്വ​ദേ​ശി(49), കു​ള​ത്തു​പ്പു​ഴ സാം ​ന​ഗ​ര്‍ സ്വ​ദേ​ശി​നി(35), കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് സ്വ​ദേ​ശി(59), കൊ​ല്ലം സ്വ​ദേ​ശി​നി(40), നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ സ്വ​ദേ​ശി​നി(76), കു​ള​ത്തു​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​നി(47), തൃ​ക്കോ​വി​ല്‍​വ​ട്ടം ഡി​സ​ന്‍റ് ജം​ഗ്ക്ഷ​ന്‍ സ്വ​ദേ​ശി​നി(52).