വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ വ​ഞ്ചി​ത​രാ​ക​രു​ത്
Sunday, August 2, 2020 10:23 PM IST
കൊ​ല്ലം: പിഎംഎ​വൈ പ​ദ്ധ​തി​യി​ല്‍ 14 വ​രെ ഗു​ണ​ഭോ​ക്താ​ക്ക​ളെ ചേ​ര്‍​ക്കു​ന്നു​വെ​ന്ന പേ​രി​ലു​ള്ള വ്യാ​ജ പ്ര​ച​ര​ണ​ത്തി​ല്‍ വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് പി​എംഎ​വൈ(​ഗ്രാ​മീ​ണ്‍) സ്റ്റേ​റ്റ് നോ​ഡ​ല്‍ ഓ​ഫീ​സ​റും അ​ഡീ​ഷ​ണ​ല്‍ ഡ​വ​ല​പ്പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​റു​മാ​യ വി ​എ​സ് സ​ന്തോ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ 14 വ​രെ ഉ​ള്‍​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഈ ​പ്ര​വ​ര്‍​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്താ​നാ​ണ് പി ​എം എ ​വൈ യു​ടെ പേ​രി​ല്‍ വ്യാ​ജ വാ​ട്ട്സ്അ​പ്പ് പോ​സ്റ്റു​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്.
ക​ണ്ട​യി​ന്‍​മെ​ന്‍റ് സോ​ണി​ലു​ള്ള​വ​ര്‍​ക്ക് ആ​വ​ശ്യ​മെ​ങ്കി​ല്‍ സ​മ​യം നീ​ട്ടി​കൊ​ടു​ക്കു​ന്ന​കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എ ​സി മൊ​യ്തീ​ന്‍ അ​റി​യി​ച്ചു. നേ​രി​ട്ടോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹെ​ല്‍​പ് ഡെ​സ്‌​കു​ക​ള്‍ വ​ഴി​യോ അ​ക്ഷ​യ കേ​ന്ദ്രം മു​ഖേ​ന​യോ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​ക്ഷ​യ കേ​ന്ദ്രം വ​ഴി അ​പേ​ക്ഷി​ക്കാ​ന്‍ 40 രൂ​പ​യാ​ണ് ഫീ​സ്. വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ ഫോ​റ​വും www.life2020.kerala.gov.in വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും.