പ​ത്ത​നാ​പു​ര​ത്ത് നാ​ല് വാ​ര്‍​ഡു​ക​ള്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണി​ലേ​ക്ക്
Monday, August 3, 2020 10:39 PM IST
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ല് വാ​ര്‍​ഡു​ക​ള്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണി​ലേ​ക്ക്.

കു​ണ്ട​യം, കാ​രം​മൂ​ട്, മൂ​ല​ക്ക​ട, മാ​ര്‍​ക്ക​റ്റ് വാ​ര്‍​ഡു​ക​ളാ​ണ് ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണാ​ക്കാ​ൻ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ച​ത്. സ​മ്പ​ര്‍​ക്കം മൂ​ലം അ​ഞ്ച് പേ​ര്‍​ക്ക് നേ​ര​ത്തെ ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി ഇ​ന്ന​ലെ ന​ട​ത്തി​യ റാ​പ്പി​ഡ് ടെ​സ്റ്റി​ല്‍ ഒ​രാ​ള്‍​ക്കു​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ ആ​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്‌.

ഇ​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള പ​ല​രു​ടെ​യും സ്ര​വ പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​ട്ടു​ണ്ട്. ഈ ​പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന് മാ​ത്ര​മേ പു​റ​ത്ത് വ​രൂ. സം​ശ​യ​ത്തി​ലു​ള്ള പ​ല​രു​ടെ​യും ഫ​ലം പോ​സി​റ്റീ​വ് ആ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​രു​ടെ​യും നി​ഗ​മ​നം.​ഇ​വ​രി​ല്‍ പ​ല​രു​ടെ​യും സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക വി​പു​ല​വു​മാ​ണ്. ഇ​തി​നാ​ലാ​ണ് മേ​ഖ​ല​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്ന​ത്.

വാ​ര്‍​ഡു​ക​ളി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പോ​ലീ​സ് അ​ട​ച്ചു. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് വാ​ഹ​നം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​നും തീ​രു​മാ​ന​മാ​യി. ചെ​റി​യ റോ​ഡു​ക​ള്‍ പോ​ലും പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ട്ടു​ണ്ട്. അ​നാ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും, അ​ല്ലാ​ത്ത പ​ക്ഷം മേ​ഖ​ല​യി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്.