കോ​വി​ഡ് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
Monday, August 3, 2020 10:39 PM IST
കൊ​ട്ടാ​ര​ക്ക​ര: എം ​സി റോ​ഡി​ൽ കോ​വി​ഡ് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്.
പ​ന​വേ​ലി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 നാ​യി​രു​ന്നു അ​പ​ക​ടം. ക​ട​യ്ക്ക​ലി​ൽ നി​ന്നും കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്ര​യി​ലേ​ക്ക് കോ​വി​ഡ് രോ​ഗി​യു​മാ​യി പോ​യ 108 ആം​ബു​ല​ൻ​സാ​ണ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​ട​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ 40 കാ​ര​ൻ, കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ നേ​ഴ്സ് ആ​ദ​ർ​ശ്(25), ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സു​ൾ​ഫി​ക്ക​ർ(31) എ​ന്നി​വ​രാ​ണ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ട​ത്.
റോ​ഡി​ൽ കു​റു​കെ ചാ​ടി​യ തെ​രു​വു​നാ​യ​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ത്തി​രി​ക്ക​വേ റോ​ഡ​രി​കി​ലെ കൈ​വ​രി​ക​ൾ ത​ക​ർ​ത്ത് മ​റി​യു​ക​യാ​യി​രു​ന്നു.
കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും മ​റ്റൊ​രു 108 ആം​ബു​ല​ൻ​സ് എ​ത്തി​യാ​ണ് മൂ​ന്നു പേ​രെ​യും താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കോ​വി​ഡ് രോ​ഗി​യെ പി​ന്നീ​ട് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് ആം​ബു​ല​ൻ​സ് മ​റി​ഞ്ഞി​ട​ത്ത് ആ​ളു​ക​ൾ കൂ​ടാ​തി​രി​ക്കാ​ൻ പോ​ലീ​സ് പ​രി​ശ്ര​മി​ച്ചു.
ക​ട​യ്ക്ക​ൽ അ​യി​ര​ക്കു​ഴി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മൂ​ന്നു പേ​രെ വാ​ള​ക​ത്തെ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചി​രു​ന്നു. ഇ​തി​ൽ ര​ണ്ടു പേ​രെ ഇ​വി​ടെ അ​ഡ്മി​റ്റ് ചെ​യ്യു​ക​യും ഒ​രാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നും നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​ക​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.