സി​ഐ കൈ​യേ​റ്റം ചെ​യ്തെ​ന്ന് പ​രാ​തി
Monday, August 3, 2020 10:41 PM IST
ശാ​സ്താം​കോ​ട്ട: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ എ​സ് ന​വാ​സി​നെ തെ​ക്കും​ഭാ​ഗം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് അ​കാ​ര​ണ​മാ​യി കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ കാ​രാ​ളി​മു​ക്ക് തോ​പ്പി​ൽ മു​ക്കി​ൽ വ​ച്ചാ​ണ് സം​ഭ​വം. ബൈ​ക്കി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ വ​ർ​ക്ക്ഷോ​പ്പി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കൈ​യേ​റ്റം.
സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യ്ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കു​ന്ന​ത്തൂ​ർ പ്ര​സ് ക്ല​ബും കേ​ര​ള ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ കു​ന്ന​ത്തൂ​ർ മേ​ഖ​ലാ ക​മ്മ​റ്റി​യും പ്ര​തി​ഷേ​ധി​ച്ചു.