മ​ത്സ്യ​ബ​ന്ധനാ​നു​മ​തി ഏ​ഴു മു​ത​ല്‍
Tuesday, August 4, 2020 10:49 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ പാ​ലി​ച്ച് നേ​ര​ത്തെ ന​ല്‍​കി​യി​രു​ന്ന മ​ത്സ്യ​ബ​ന്ധ​നാ​നു​മ​തി ഏ​ഴി​ലേ​ക്ക് മാ​റ്റി​യ​താ​യി ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ര്‍ എം ​ജി രാ​ജ​മാ​ണി​ക്യം അ​റി​യി​ച്ചു. കാ​ലാ​വ​സ്ഥ-​ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പു​ക​ളു​ടെ മു​ന്ന​റി​യി​പ്പ് പ്ര​കാ​രം ഇന്നും നാളെയും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​നാ​നു​മ​തി തീ​യ​തി​യി​ല്‍ മാ​റ്റം.

വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ്; അ​പേ​ക്ഷി​ക്കാം

കൊല്ലം: കേ​ര​ള ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ മ​ക്ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാം. എ​സ് എ​സ്എ​ല്‍സി/​ടിഎ​ച്ച്എ​സ്എ​ല്‍ സി ​പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ത്തി​നും 80 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​തെ മാ​ര്‍​ക്ക് നേ​ടി​യ​വ​ര്‍, ഹ​യ​ര്‍ സെ​ക്ക​ണ്ട​റി അ​വ​സാ​ന വ​ര്‍​ഷ പ​രീ​ക്ഷ​യി​ല്‍ 90 ശ​ത​മാ​നം കു​റ​യാ​തെ മാ​ര്‍​ക്ക് നേ​ടി​യ​വ​ര്‍, ഡി​ഗ്രി, പി ​ജി, ടി ​ടി സി, ​ഐടി​ഐ, ഐടിസി, ​പോ​ളി​ടെ​ക്‌​നി​ക്, ജ​ന​റ​ല്‍ ന​ഴ്‌​സിം​ഗ്, പ്രൊ​ഫ​ഷ​ണ​ല്‍ ഡി​ഗ്രി, എം ​ബി ബി ​എ​സ്, പ്രൊ​ഫ​ഷ​ണ​ല്‍ പി ​ജി, മെ​ഡി​ക്ക​ല്‍ പി ​ജി തു​ട​ങ്ങി​യ അ​വ​സാ​ന വ​ര്‍​ഷ പ​രീ​ക്ഷ​യി​ല്‍ 80 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി​യ​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി 10 ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മ​ണി.
അ​പേ​ക്ഷാ ഫോ​മും വി​ശ​ദ വി​വ​ര​ങ്ങ​ളും www.agriworkersfund.org വെ​ബ്‌​സൈ​റ്റി​ല്‍.