കൊ​റോ​ണ പ്ര​തി​രോ​ധ​ം; കൊ​ച്ചു മി​ടു​ക്ക​ന്‍​മാ​രെ കാ​ണാ​ന്‍ എ​ക്സൈ​സ് ഉദ്യോഗസ്ഥർ എ​ത്തി
Wednesday, August 5, 2020 10:45 PM IST
പ​ത്ത​നാ​പു​രം: കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ കൊ​ച്ചു മി​ടു​ക്ക​ന്‍​മാ​രെ കാ​ണാ​ന്‍ കൊ​ല്ലം എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​ത്തി.

​ഇ​ട​ത്ത​റ മു​ഹ​മ്മ​ദ​ൻ​സ് സ​ര്‍​ക്കാ​ര്‍ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ഷി​ഫി​നും അവി​നാ​ഷ് കൃ​ഷ്ണ​യ്ക്കും അ​നു​മോ​ദ​ന​പ​ത്രി​ക ന​ല്‍​ക​നാ​ണ് എ​ക്സൈ​സ് വ​കു​പ്പ് മേ​ധാ​വി എ​ത്തി​യ​ത്.​ കോ​വി​ഡ് കാ​ല​ത്ത് പ​ത്ത​നാ​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലേ​യ്ക്ക് ഓ​ട്ടോ​മാ​റ്റി​ക് ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ മെ​ഷീന്‍ നി​ർ​മ്മി​ച്ച് ന​ൽ​കി​യാ​ണ് ഇ​രു​വ​രും താ​ര​ങ്ങ​ളാ​യ​ത്.​

ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബെ​ന്നി ജോ​ർ​ജി​ന് യ​ന്ത്രം കൈ​മാ​റി​യ​ത്.​ഇ​ട​ത്ത​റ സ്കൂ​ളി​ന് മു​ൻ​പ് ഇ​വ​ര്‍ ഉ​പ​ക​ര​ണം നി​ർ​മ്മി​ച്ചു ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ബി ​സു​രേ​ഷ് വി​ദ്യാ​ർ​ഥിക​ളു​ടെ വീ​ട്ടി​ൽ എ​ത്തി പ​ത്രി​ക കൈ​മാ​റി.​ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫ് ജോ​ർ​ജ്, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പോ​ഗ്രാം കോ​ഡി​നേ​റ്റ​ർ ബാ​ബു​രാ​ജ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ആ​ഷി​ഫും അ​വി​നാ​ഷും ഈ ​യ​ന്ത്രം നി​ർ​മ്മി​ച്ച​ത്.