കോ​വി​ഡ്: ജി​ല്ല​യി​ൽ ഇ​തു​വ​രെ 2000
Thursday, August 6, 2020 11:04 PM IST
എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ

കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്നു. സ​മ്പ​ർ​ക്ക വ്യാ​പ​ന​ത്തി​നും കു​റ​വി​ല്ല.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 31 പേ​രി​ൽ 27 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 2000 ആ​യി.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഏ​ഴു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രാ​ണ്. കൊ​ല്ലം അ​ര​വി​ള സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ​ക്കും ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി​ക​ളാ​യ അ​ഞ്ചു​പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ മാ​ത്രം 49 പേ​ർ​ക്ക് രോ​ഗ​മു​ക്ത​രാ​യി. ക​ഴി​ഞ്ഞ ദി​വ​സ​വും 49 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി​രു​ന്നു.

കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ആ​രം​ഭി​ക്കു​ന്ന മൊ​ബൈ​ല്‍ മെ​ഡി​ക്ക​ല്‍ ആ​ന്‍റ് സ​ര്‍​വ​യ​ല​ന്‍​സ് യൂ​ണി​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് മ​ന്ത്രി ജെ ​മേ​ഴ്‌​സി​കു​ട്ടി​യ​മ്മ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യി സ​ജ്ജ​മാ​ക്കി​യ​താ​ണ് യൂ​ണി​റ്റ്.
ജി​ല്ലാ ക​ള​ക്ട​ര്‍ അ​ബ്ദു​ല്‍ നാ​സ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ആ​ര്‍ ശ്രീ​ല​ത, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ ​ഹ​രി​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ഡിഎംഒ ​ഡോ ആ​ര്‍ സ​ന്ധ്യ, ഡോ ​സി ആ​ര്‍ ജ​യ​ശ​ങ്ക​ര്‍, ഡോ ​മ​ണി​ക​ണ്ഠ​ന്‍, പു​വ​ര്‍ ഹോം ​സൂ​പ്ര​ണ്ട് വ​ത്സ​ല​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

മു​ണ്ട​യ്ക്ക​ല്‍ പു​വ​ര്‍​ഹോം അ​ന്തേ​വാ​സി​ക​ള്‍​ക്ക് സേ​വ​നം ല​ഭ്യ​മാ​ക്കി കൊ​ണ്ടാ​ണ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്തനത്തി​ന് തു​ട​ക്ക​മാ​യ​ത്. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍, സ്റ്റാ​ഫ് ന​ഴ്‌​സ്, ഡ്രൈ​വ​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന ടീ​മി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കി ഫീ​ല്‍​ഡി​ല്‍ പോ​യി രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ലാ​ബ് ടെ​സ്റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സൗ​ജ​ന്യ​മാ​യി സാ​ധ്യ​മാ​ക്കു​ക​യും ചെ​യു​ന്ന സം​വി​ധാ​ന​മാ​ണി​ത്.
പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ജി​ല്ല​യി​ലെ വ​യോ​ജ​ന മ​ന്ദി​ര​ങ്ങ​ള്‍ കെ​യ​ര്‍ ഹോ​മു​ക​ള്‍ ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​ധി​വ​സി​പ്പി​ച്ചി​രി​ക്കു​ന്ന സ്ഥ​ലം എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും പ്ര​വ​ര്‍​ത്ത​നം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ചി​കി​ല്‍​സ​യും മ​റ്റു പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തും. സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ ആ​രോ​ഗ്യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള പ​രി​ശീ​ല​ന​വും കോ​വി​ഡ് സം​ബ​ന്ധി​ച്ച പ​രി​ശീ​ല​ന​വും ഇ​തി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്.
പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്, മാ​തൃ​ശി​ശു സം​ര​ക്ഷ​ണം, പ്രാ​ണി​ജ​ന്യ രോ​ഗ നി​യ​ന്ത്ര​ണം, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍, ജീ​വി​ത​ശൈ​ലി രോ​ഗ നി​യ​ന്ത്ര​ണം തു​ട​ങ്ങി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ സേ​വ​ന​വും ഇ​ത് വ​ഴി ല​ഭ്യ​മാ​ക്കും.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ണ്ട​യി​ന്‍​മെ​ന്‍റ് സോ​ണി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍, തീ​ര​ദേ​ശ, മ​ല​യോ​ര, ട്രൈ​ബ​ല്‍ വി​ഭാ​ഗ​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കു കൂ​ടി ആ​വ​ശ്യാ​നു​സ​ര​ണം ഈ ​യൂ​ണി​റ്റി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.
ഹീ​മോ ഗ്ലോ​ബി​ന്‍, ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, ഇപിടി, ​പ്ര​മേ​ഹം എ​ന്നി​വ​യു​ടെ ടെ​സ്റ്റു​ക​ളും ബ്ല​ഡ് സാ​മ്പി​ള്‍, സ്പൂ​ട്ടം എ​ന്നി​വ​യു​ടെ ക​ളക്ഷ​നു​ക​ളും യൂ​ണി​റ്റി​ല്‍ ല​ഭ്യ​മാ​ണ്.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സ​മ​യ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ കളക്ട​ര്‍ ഉ​ത്ത​ര​വാ​യി. ക​ണ്ടെയി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​ങ്കിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ട​പാ​ടു​കാ​ര്‍​ക്ക് അ​വ​രു​ടെ അ​ക്കൗ​ണ്ട് ന​മ്പ​രി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താം. അ​ക്കൗ​ണ്ട് ന​മ്പ​രി​ന്‍റെ 1, 2 അ​ക്ക​ങ്ങ​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന ഇ​ട​പാ​ടു​കാ​ര്‍​ക്ക് തി​ങ്ക​ളാ​ഴ​ച്ച​യും 3, 4 - ചൊ​വ്വ, 5, 6 - ബു​ധ​ന്‍, 7, 8 - വ്യാ​ഴം, 9, 0 - വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താം.
ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ അ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​ങ്കിം​ഗ് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ത​ത് ദി​വ​സ​ങ്ങ​ളി​ലെ തീ​യ​തി​യു​ടെ അ​ക്ക​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്താം. (ഉ​ദാ: മൂന്നാം തീ​യ​തി എ​ല്ലാ ഒ​റ്റ​യ​ക്ക​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന അ​ക്കൗ​ണ്ട് ഇ​ട​പാ​ടു​ക​ളും നാലാം തീ​യ​തി എ​ല്ലാ ഇ​ര​ട്ട​യ​ക്ക​ത്തി​ല്‍ (പൂ​ജ്യം ഉ​ള്‍​പ്പ​ടെ) അ​വ​സാ​നി​ക്കു​ന്ന അ​ക്കൗ​ണ്ട് ഇ​ട​പാ​ടു​ക​ളും).

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ​വ​ര്‍

ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര സ്വ​ദേ​ശി(41)​, കി​ളി​കൊ​ല്ലൂ​ര്‍ പാ​ല്‍​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി(60), ക​ന്യാ​കു​മാ​രി കു​ള​ച്ച​ല്‍ സ്വ​ദേ​ശി​ക​ളാ​യ 20, 50, 44, 41, 19 വ​യ​സു​ള്ള​വ​ര്‍.

സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍

ഇ​ള​മാ​ട് ആ​യൂ​ര്‍ സ്വ​ദേ​ശി(56), കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ര്‍ സ്വ​ദേ​ശി(28), കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണ്‍ സ്വ​ദേ​ശി(43), കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് സ്വ​ദേ​ശി​നി(70), കൊ​ല്ലം അ​ര​വി​ള സ്വ​ദേ​ശി​ക​ളാ​യ 21, 24, 76 വ​യ​സു​ള്ള​വ​ര്‍, അ​ര​വി​ള സ്വ​ദേ​ശി​നി​ക​ളാ​യ 46, 66 വ​യ​സു​ള്ള​വ​ര്‍, കാ​വ​നാ​ട് സ്വ​ദേ​ശി(46), ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി(15), ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി(41), ച​വ​റ പ​ള​ളി​യാ​ടി സ്വ​ദേ​ശി(35), ജി​ല്ലാ ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളാ​യ 49, 33, 31, 28, 49 വ​യ​സു​ള്ള​വ​ര്‍, നെ​ടു​വ​ത്തൂ​ര്‍ കോ​ട്ടാ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ 34, 66, 72 വ​യ​സു​ള്ള​വ​ര്‍, ശൂ​ര​നാ​ട് പാ​തി​രി​ക്ക​ല്‍ സ്വ​ദേ​ശി(44), കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ര്‍ സ്വ​ദേ​ശി​നി(21), കൊ​ല്ലം ക​ന്നി​മേ​ല്‍​ചേ​രി സ്വ​ദേ​ശി​നി(38).