വ്യാ​ജ നി​യ​മ​നം ഉ​ത്ത​ര​വ് ന​ല്‍​കി ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി
Thursday, September 17, 2020 10:46 PM IST
ച​വ​റ: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ന​ല്‍​കാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വ്യാ​ജ നി​യ​മ​നം ഉ​ത്ത​ര​വ് ന​ല്‍​കി കോ​ടി​ക​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി. ​തി​രു​വ​ന​ന്ത​പു​രം മ​ല​യി​ല്‍ കീ​ഴ് വി​വേ​കാ​ന​ന്ദ ന​ഗ​റി​ല്‍ അ​നി​ഴം വീ​ട്ടി​ല്‍ ഗീ​താ റാ​ണി (62), ച​വ​റ കോ​ട്ട​യ്ക്ക​കം മാ​ണ​വേ​ലി​ല്‍ വീ​ട്ടി​ല്‍ സ​ദാ​ന​ന്ദ​ന്‍ (50) എ​ന്നി​വ​രെ​യാ​ണ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി ച​വ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്.

ഐ​എ​സ്ആ​ർഒ, ​കെ​എം​എം​എ​ല്‍, റ​യി​ല്‍​വേ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി ന​ല്‍​കാം എ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് വ്യാ​ജ സീ​ലോ​ട് കൂ​ടി നി​യ​മ​ന ഉ​ത്ത​ര​വ് ന​ല്‍​കി പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​രു​ണ്ട​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.​ തി​ങ്ക​ഴാ​ഴ്ച വ​രെ​യാ​ണ് ര​ണ്ട് പേ​രെ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്.​ ച​വ​റ, ക​രു​നാ​ഗ​പ്പ​ള​ളി, കൊ​ട്ടാ​ര​ക്ക​ര എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലും ഇ​വ​ര്‍​ക്കെ​തി​രെ നി​ര​വ​ധി പേ​ര്‍ പ​രാ​തി​യു​മാ​യെ​ത്തി​യി​ട്ടു​ണ്ട​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.