ഏ​റ്റ​വും നീ​ളം കൂ​ടി​യ ബ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി
Friday, September 18, 2020 10:44 PM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ബ​സ് വെ​സ്റ്റി ബു​ള്‍ ബ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നാ​ണ് 17 മീ​റ്റ​ർ നീ​ളം വ​രു​ന്ന ബ​സ് കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​ത്.

കേ​ര​ള​ത്തി​ല്‍ കെ ​എ​സ് ആ​ര്‍ ടി ​സി ക്ക് ​മാ​ത്ര​മാ​ണ് ഇ​ത്ത​ര​മൊ​രു ബ​സ് സ്വ​ന്ത​മാ​യി ഉ​ള്ള​ത്. പേ​രൂ​ര്‍​ക്ക​ട -തി​രു​വ​ന​ന്ത​പു​രം -ആ​റ്റി​ങ്ങ​ല്‍ സ​ര്‍​വി​സ് ന​ട​ത്തി​യി​രു​ന്ന ബ​സാ​ണ് കൊ​ട്ടാ​ര​ക്ക​ര വ​രെ നീ​ട്ടി​യ​ത്. കൊ​റോ​ണ സാ​ഹ​ച​ര്യ​ത്തി​ല്‍ 57 സി​റ്റിം​ഗ് ക​പ്പാ​സി​റ്റി യി​ല്‍ മാ​ത്ര​മാ​ണ് യാ​ത്ര അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

നീ​ല​യും വെ​ള്ള​യും നി​റ​മാ​ണ് ബ​സി​ന്. അ​ശോ​ക ലൈ​ലാ​ന്‍റി​ന്‍റെ ആ​റു സി​ലി​ണ്ട​ര്‍ ട​ര്‍​ബോ ഇ​ന്‍റ​ര്‍ കൂ​ള്‍ എ​ന്‍​ജി​ന്‍ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ന്ധ​ന​മാ​യി ഡീ​സ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​ബ​സി​നു ഒ​രു ലി​റ്റ​ര്‍ മൂ​ന്ന് കി​ലോ മീ​റ്റ​റാ​ണ് മൈ​ലേ​ജ്. ഫാ​സ്റ്റ് പാ​സ​ഞ്ച​റാ​യി സ​ര്‍​വി​സ് ന​ട​ത്തു​ന്ന ബ​സ് യാ​ത്ര​യ്ക്ക് ടി​ക്ക​റ്റ് നി​ര​ക്ക് തി​രു​വ​ന​ന്ത​പു​രം കൊ​ട്ടാ​ര​ക്ക​ര 83 രൂ​പ​യാ​ണ്.