പ​ത്ത​നാ​പു​ര​ത്ത് ഇ​ട​ത് മു​ന്ന​ണി​യി​ൽ സിപി​എം- സിപിഐ പോ​ര് രൂ​ക്ഷം
Saturday, September 19, 2020 11:19 PM IST
പ​ത്ത​നാ​പു​രം:​ ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം പ​ത്ത​നാ​പു​ത്തെ ഇ​ട​തു​മു​ന്ന​ണി​യ്ക്കു​ള്ളി​ല്‍ വീ​ണ്ടും ക​ല​ഹം.​ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​നാ കേ​ന്ദ്രം മാ​ങ്കോ​ട് സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തം​ഗം ത​ട​സം നി​ന്ന​താ​യി പൊ​തു​പ​രി​പാ​ടി​യി​ല്‍ കെ ​ബി ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ പ്ര​സം​ഗി​ച്ച​തോ​ടെ​യാ​ണ് മു​ന്ന​ണി​യ്ക്കു​ള്ളി​ല്‍ വീ​ണ്ടും ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യ​ത്.

​ഇ​തോ​ടെ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ സി​പി​ഐ പ്ര​തി​നി​ധി രാ​ജി വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സി​പി​എം നേ​തൃ​ത്വ​വും രം​ഗ​ത്ത് വ​ന്നു.​ കു​ണ്ട​യം വ​ട​ക്കാ​ഞ്ചേ​രി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വേ​ള​യി​ലാ​ണ് സി​പി​ഐ നേ​താ​ക്ക​ൾ ഉ​ള്‍​പ്പെ​ടെയുള്ളവരുടെ സാ​ന്നി​ധ്യ​ത്തി​ല്‍ എം​എ​ല്‍​എ മാ​ങ്കോ​ട് വാ​ര്‍​ഡ് മെ​മ്പ​ര്‍ കെ ​പി രാ​ജു​വി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.​ ഇ​തേ തു​ട​ര്‍​ന്ന് സി​പി​എം ടൗ​ണ്‍ നോ​ര്‍​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ് ഷാ​ജി, ഏ​രി​യ ക​മ്മി​റ്റി​യം​ഗം വാ​ഴ​പ്പാ​റ ഷാ​ജി എ​ന്നി​വ​ര്‍ സി​പി​ഐ പ്ര​തി​നി​ധി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ​ര​സ്യ​മാ​യി രം​ഗ​ത്ത് വ​ന്നു.

​ഇ​തോ​ടെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി സി​പി​ഐ നേ​തൃ​ത്വ​വും രം​ഗ​ത്തു​വ​ന്ന​തോ​ടെ കു​റ​ച്ചു​മാ​സ​ങ്ങ​ളാ​യി പ്ര​ത്യ​ക്ഷ​ത്തി​ലി​ല്ലാ​തി​രു​ന്ന ഇ​ട​തു​മു​ന്ന​ണി​യി​ലെ വി​ഴു​പ്പ​ല​ക്ക​ല്‍ മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നു.​

എം​എ​ല്‍​എ​യും സി​പി​എ​മ്മും ചേ​ര്‍​ന്ന് മു​ന്ന​ണി​യെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ലം​ഗ​വും ജി​ല്ലാപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യ എ​സ് വേ​ണു​ഗോ​പാ​ല്‍ ആ​രോ​പി​ച്ചു.​

മു​ന്ന​ണി​യി​ല്‍ ച​ര്‍​ച്ച പോ​ലും ചെ​യ്യാ​ത്ത, ഇ​ല്ലാ​ത്ത ഒ​രു പ​ദ്ധ​തി​യു​ടെ പേ​രി​ല്‍ എം​എ​ല്‍​എ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കാ​തെ സി​പി​എം നേ​തൃ​ത്വം ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ള്‍ മു​ന്ന​ണി മ​ര്യാ​ദ​ക​ള്‍ പാ​ലി​ക്കാ​തെ​യു​ള്ള​താ​ണ്.​ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി മു​ന്ന​ണി ബ​ന്ധം ത​ക​ര്‍​ക്കാ​ന്‍ നോ​ക്കു​ന്ന നേ​താ​ക്ക​ള്‍ യു​ഡി​എ​ഫി​ല്‍ നി​ന്നും അ​ച്ചാ​രം വാ​ങ്ങി​യ​വ​രാ​ണെ​ന്നും ഇ​ത്ത​ര​ക്കാ​രെ നി​ല​യ്ക്ക് നി​ര്‍​ത്താ​ന്‍ സി​പി​എം നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

​മാ​ങ്കോ​ട് എ​ന്‍​സി​സി പ​രി​ശീ​ല​ന കേ​ന്ദ്ര​വും എ​യ​ര്‍ സ്ട്രി​പ്പും വ​രു​മെ​ന്ന് പ്ര​സം​ഗി​ച്ചു ന​ട​ന്ന എം​എ​ല്‍​എ ഈ ​പ​ദ്ധ​തി​ക​ളെ പ​റ്റി ഇ​പ്പോ​ള്‍ മി​ണ്ടു​ന്ന​തേ​യി​ല്ല.​ മു​ന്ന​ണി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യാ​തെ ആ​രും കേ​ള്‍​ക്കാ​ത്ത ഒ​രു പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന എം​എ​ല്‍​എ​യു​ടെ ന​ട​പ​ടി​യും ദു​രൂ​ഹ​മാ​ണെ​ന്നും വേ​ണു​ഗോ​പാ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.​ മ​റ്റ് വ​ല്ല ജ​നോ​പ​കാ​ര പ​ദ്ധ​തി​ക​ൾ വ​രു​ന്ന​തി​ന് പ​ക​രം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന കേ​ന്ദ്രം വ​രു​ന്ന​ത് ഗു​ണ​ക​ര​മ​ല്ല.​ എ​ന്നാ​ൽ താ​ൻ എ​തി​ര് നി​ന്നി​ട്ടി​ല്ലെന്നും സിപിഐ അം​ഗ​മാ​യ​ മാ​ങ്കോ​ട് വാ​ർ​ഡ് മെ​മ്പ​ർ പ​റ​യു​ന്നു.

​ഇ​തി​നി​ടെ സി​പി​എം പ്ര​തി​നി​ധി​യാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ​യു​ടെ പേ​രി​ല്‍ പോ​സ്റ്റ​റു​ക​ളും പ​തി​ച്ചു.​ സി​പി​എം, സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ന​ഗ​ര​ത്തി​ല്‍ പ​ര​സ്യ​മാ​യി ഏ​റ്റു​മു​ട്ടി​യി​ട്ട് അ​ധി​കം കാ​ല​മാ​കു​ന്നി​ല്ല.​ ഇ​രു​പാ​ര്‍​ട്ടി​ക​ളി​ല്‍ നി​ന്നും പ്ര​വ​ര്‍​ത്ത​ക​രെ ത​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്നു​ണ്ട്.