വി​വാ​ഹ പ്രാ​യം ഉ​യ​ർ​ത്താ​നു​ള്ള നീ​ക്കം അ​പ​ല​പ​നീ​യം: ​കെഎംവൈഎ​ഫ്
Saturday, September 19, 2020 11:19 PM IST
ചാ​ത്ത​ന്നൂ​ർ: സ്ത്രീ​ക​ളു​ടെ വി​വാ​ഹ പ്രാ​യം 18 നി​ന്ന് 21 ആ​യി ഉ​യ​ർ​ത്താ​നു​ള്ള കേ​ന്ദ്ര വ​നി​താ ശി​ശു​ക്ഷേ​മ മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം അ​പ​ല​പ​നീ​യ​വും സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തി​ന് എ​തി​രു​മാണെ​ന്ന് കേ​ര​ള മു​സ്ലിം യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി. സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രേ​ണ്ട ഒ​രു വി​ഭാ​ഗ​ത്തെ പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്കു​ക​യും പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നും അ​ക​റ്റി​നി​ർ​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​തി​ന്‍റെ പി​ന്നി​ലു​ള്ള​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
സു​ദ​ർ​ശ​ൻ ടി.​വി. പോ​ലെ​യു​ള്ള ഉ​ള്ള വ​ർ​ഗീ​യ കോ​മ​ര​ങ്ങ​ൾ യുപിഎ​സ് സി ​ജി​ഹാ​ദ് എ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ഉ​റ​ഞ്ഞു​തു​ള്ളി രാ​ജ്യ​ത്തെ ശി​ഥി​ല​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെന്ന് യോഗം കുറ്റപ്പെടുത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ണ്ണ​ന​ല്ലൂ​ർ നാ​ഷി​ദ് ബാ​ഖ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ട​യ്ക്ക​ൽ ജു​നൈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തേ​വ​ല​ക്ക​ര ജെ.​എം. നാ​സ​റു​ദീ​ൻ, കു​ണ്ടു​മ​ൺ ഹു​സൈ​ൻ​ മ​ന്നാ​നി, അ​ന​സ് മ​ന്നാ​നി ക​ണ്ണ​ന​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.