കൊ​ടി​മ​രം ന​ശി​പ്പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു
Sunday, September 20, 2020 11:37 PM IST
ച​വ​റ: ദേ​ശീ​യ തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​ങ്ക​ര​മം​ഗ​ത്ത് ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ന് മു​ന്നി​ല്‍ സ്ഥാ​പി​ച്ച കൊ​ടി​മ​രം സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബിഎംഎ​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.​

ച​വ​റ യൂ​ണി​യ​ന്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം എം.​എ​സ് .ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​ബിജെപി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചേ​ന​ങ്ക​ര അ​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​മു​ര​ളീ​ധ​ര​ന്‍, യു​വ മോ​ര്‍​ച്ച നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഖി​ല്‍, കൊ​റ്റം​കു​ള​ങ്ങ​ര ഗോ​പ​ന്‍, എ​സ്.​ദീ​പു, ത​മ്പാ​ന്‍, കു​ഞ്ഞു​മോ​ന്‍, ക്രി​സ്റ്റി, ക​ണ്ണ​ന്‍, എ​സ്. ര​വി, ത​യ്യി​ല്‍ ഹ​രി എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.