അ​ക്ര​മി​ക​ളെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ന്നു: ജ​ർ​മി​യാ​സ്
Monday, September 21, 2020 10:28 PM IST
ച​വ​റ : രാ​ത്രി​യു​ടെ മ​റ​വി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​വ​റ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി അ​ക്ര​മം ന​ട​ത്തി​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് പ​ക​രം അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ച​തെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി പി. ​ജ​ർ​മ്മി​യാ​സ് ആ​രോ​പി​ച്ചു.
ഇ​തി​നെ​തി​രെ ശ​ര​ത്ത് പ​ട്ട​ത്താ​നം, ഷ​ബീ​ർ ഖാ​ൻ, അ​തു​ൽ എ​സ്, പി.​വി​ഷ്ണു വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​രെ അ​കാ​ര​ണ​മാ​യ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു പ​ന്മ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ക്ര​മ​കി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ സി​പി​എ​മ്മു കാ​രെ പ്രീ​തി​പ്പെ​ടു​ത്തി അ​വ​ർ​ക്ക് പാ​ത സേ​വ ചെ​യ്യു​ന്ന​വ​രാ​യി ച​വ​റ​യി​ലെ പോ​ലീ​സ് അ​ധി​കാ​രി​ക​ൾ മാ​റി. അ​ക്ര​മ​കാ​രി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത പ​ക്ഷം ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും ജ​ർ​മി​യാ​സ് പ​റ​ഞ്ഞു.
പ​ന്മ​ന ബാ​ല​കൃ​ഷ​ണ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, സ​ന്തോ​ഷ് തു​പ്പാ​ശേ​രി​ൽ, കോ​ഞ്ചേ​രി​ൽ ഷം​സു​ദീ​ൻ, യൂ​സ​ഫ്ക്കു​ഞ്ഞ്, പെ​ന്മ​ന നി​ഷാ​ന്ത്, ജ​യ​കു​മാ​ർ, മാ​മൂ​ല​യി​ൽ സേ​തു​ക്കു​ട്ട​ൻ, പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ലി​നി, ബേ​ബി സ​ലീ​ന, നി​ഷ, സു​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ഷി​ജു​വി​ന്‍റെ വ്യാ​പാ​ര സ്ഥാ​പ​നം അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​നൂ​പ് പ​ട്ട​ത്താ​ന​ത്തെ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ, കൊ​ടി​മ​ര​ങ്ങ​ൾ, മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ സ്മൃ​തി മ​ണ്ഡ​പ​വും രാ​ത്രി ഡി ​വൈ എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത​താ​യി കോ​ൺ​ഗ്ര​സ്- യൂ​ത്ത്കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.