കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​നെ ര​ക്ഷ​പെ​ടു​ത്തി
Tuesday, September 22, 2020 10:47 PM IST
കു​ണ്ട​റ: വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ൽ കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​നെ കു​ണ്ട​റ ഫ​യ​ർ ആ​ന്‍റ് റെ​സ്കൂ സേ​ന ര​ക്ഷ​പെ​ടു​ത്തി. കു​ണ്ട​റ ക​ച്ചേ​രി​മു​ക്കി​ൽ തീ​പ്പെ​ട്ടി ക​മ്പ​നി​ക്ക് സ​മീ​പം കാ​ഞ്ഞി​ര​ക്കാ​ട്ട് വീ​ട്ടി​ൽ നാ​രാ​യ​ണ​പി​ള്ള (82) ആ​ണ് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​ത്.
സം​ഭ​വം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ കു​ണ്ട​റ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ സേ​ന​യി​ലെ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഓ​ഫി​സ​ർ മി​ഥി​ലേ​ഷ്. എം. ​കു​മാ​ർ ഉ​ട​ൻ ത​ന്നെ കി​ണ​റ്റി​ലി​റ​ങ്ങി നാ​രാ​യ​ണ​പി​ള്ള​യെ റെ​സ്ക്യൂ നെ​റ്റി​ൽ ക​യ​റ്റി മ​റ്റു സേ​നാം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ൽ ക​ര​യി​ൽ എ​ത്തി​ച്ചു.
നി​സാ​ര പ​രി​ക്കേ​റ്റ നാ​രാ​യ​ണ​പി​ള്ള​യെ കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. 30 അ​ടി​യോ​ളം താ​ഴ്ച്ച​യു​ള്ള കി​ണ​റ്റി​ൽ 10 അ​ടി​യോ​ളം വെ​ള്ളം ഉ​ണ്ടാ​യി​രു​ന്നു. കു​ണ്ട​റ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി.​എ​ൽ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഓ​ഫി​സ​ർ അ​ജീ​ഷ് കു​മാ​ർ, ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ സു​ജി​ത്ത് കു​മാ​ർ, എ​ബി​ൻ, ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഓ​ഫി​സ​ർ (ഡ്രൈ​വ​ർ)​അ​ശോ​ക​ൻ, ഹോം​ഗാ​ർ​ഡ് മ​ണി​ക​ണ്ഠ​ൻ പി​ള്ള എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.