കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണം ചെ​ന്നൈ​യി​ലേ​യ്ക്ക്
Tuesday, September 22, 2020 10:47 PM IST
ച​വ​റ: ദ​ക്ഷി​ണ റെ​യി​ൽ​വെ, ച​വ​റ കെ​എം​എം​എ​ൽ ക​മ്പ​നി, ഐ​എ​സ്ആ​ർ​ഒ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ ന​ൽ​കി കോ​ടി​ക​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ അ​ന്വേ​ഷ​ണം ചെ​ന്നൈ​യി​ലേ​യ്ക്കും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല​ർ ചെ​ന്നൈ​യി​ൽ ഉ​ണ്ടെ​ന്ന സൂ​ച​ന​യാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്.
കോ​ടി​ക​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴി​ൽ വി​വേ​കാ​ന​ന്ദ ന​ഗ​റി​ൽ അ​നി​ഴം വീ​ട്ടി​ൽ ഗീ​താ റാ​ണി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗീ​താ രാ​ജ​ഗോ​പാ​ൽ (62), ച​വ​റ കോ​ട്ട​യ്ക്ക​കം മ​ണു വേ​ലി​ൽ പൊ​തു പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ സ​ദാ​ന​ന്ദ​ൻ ( 50) എ​ന്നി​വ​രെ ച​വ​റ പോ​ലീ​സ് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഇ​വ​രി​ൽ നി​ന്നും ചി​ല വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭ്യ​മാ​യ​താ​യി​ട്ടാ​ണ് വി​വ​രം. എ​ന്നാ​ൽ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​വും ഒ​രു കേ​സു​കൂ​ടി ച​വ​റ സ്റ്റേ​ഷ​നി​ൽ ല​ഭ്യ​മാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ ച​വ​റ സ്റ്റേ​ഷ​നി​ൽ 18 കേ​സും ഐ​എ​സ്ആ​ർ​ഒ​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പി​നി​ര​യാ​യ ഏ​ഴ് പേ​ർ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലും മ​റ്റ് ചി​ല​ർ ക​രു​നാ​ഗ​പ്പ​ള്ളി , ശാ​സ്താം​കോ​ട്ട സ്റ്റേ​ഷ​നു​ക​ളി​ലും പ​രാ​തി ന​ൽ​കി​യ​താ​യി​ട്ടാ​ണ് വി​വ​രം.
ഒ​ർ​ജി​ന​ൽ ലെ​റ്റ​ർ​പാ​ഡു​ക​ൾ​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ത​ട്ടി​പ്പു​കാ​ർ വ്യാ​ജ ലെ​റ്റ​ർ​പാ​ഡു​ക​ളും സീ​ലു​ക​ളും നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രാ​തി​യു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത.