കോ​ൺ​ഗ്ര​സ് നേ​താ​വി​ന് കോ​വി​ഡ്; ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചു
Thursday, September 24, 2020 10:27 PM IST
ശാ​സ്താം​കോ​ട്ട: ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ വൈ ​ഷാ​ജ​ഹാ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഷാ​ജ​ഹാ​ൻ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യി​രു​ന്നു.
ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നും പി​ന്നീ​ട് ശാ​സ്താം​കോ​ട്ട പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നും ഷാ​ജ​ഹാ​ൻ നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു.
ഈ ​പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന ചി​ല​ർ​ക്ക് നേ​ര​ത്തേ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഷാ​ജ​ഹാ​ൻ കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. ‌