കു​രീ​പ്പു​ഴ ഫ്രാ​ൻ​സി​സി​നെ ആ​ദ​രി​ച്ചു
Sunday, October 18, 2020 12:48 AM IST
ച​വ​റ: കോ​വി​ഡ് ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച​വെ​ച്ച അ​ധ്യാ​പ​ക​ൻ കു​രീ​പ്പു​ഴ ഫ്രാ​ൻ​സി​സി​നെ ആ​ദ​രി​ച്ചു. ജ​ന​താ ക​ർ​ഫ്യൂ മു​ത​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മാ​നി​ച്ചു കൊ​ണ്ടാ​ണ് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ. മാ​ന​വ സേ​വാ പു​ര​സ്ക്കാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്.
ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്ക്കാ​ര​ങ്ങ​ൾ നേ​ടി​യ ഇ​ദ്ദേ​ഹം ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും സ്റ്റു​ഡന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ്സി​ന്‍റെ ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ കൂ​ടി​യാ​ണ്. ച​ട​ങ്ങി​ൽ കോ​വൂ​ർ മോ​ഹ​ൻ, അ​നീ​ഷ് ന​വ​മി, സ​ന്തോ​ഷ് കോ​വൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.