ഹാ​ര്‍​ബ​റു​ക​ള്‍ തു​റ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​ക​ണം: ഷി​ബു ബേ​ബി​ജോ​ണ്‍
Sunday, October 18, 2020 12:48 AM IST
നീ​ണ്ട​ക​ര: ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര ഹാ​ര്‍​ബ​ര്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ തു​റ​ന്നു കൊ​ടു​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ര്‍ തയാ​റാ​ക​ണ​മെ​ന്ന് മു​ൻ മ​ന്ത്രി​യും ആ​ർ എ​സ് പി ​കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വു​മാ​യ ഷി​ബു ബേ​ബി​ജോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​നി​യ​ന്ത്രി​യ​ത​മാ​യി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലെ​ടു​ത്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​മ​തി പൂ​ര്‍​ണമാ​യി നി​ഷേ​ധി​ക്കു​ന്ന​ത് ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കു​വാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല. കോ​വി​ഡ് പ്രൈ​മ​റി ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച് രോ​ഗ​ബാ​ധി​ത​ര ഐ​സോ​ലെ​റ്റ് ചെ​യ്യുവാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം ഈ ​മേ​ഖ​ല​യെ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടു​ന്ന​ത് മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യു​ടെ ഭീ​മ​മാ​യ ത​ക​ര്‍​ച്ച​യ്ക്ക് മാ​ത്ര​മേ വ​ഴി​യൊ​രു​ക്കു​ക​യു​ള്ളൂ.

ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നുശേ​ഷം ക​ഷ്ടി​ച്ച് ഒ​രു മാ​സം പോ​ലും പ്ര​വ​ര്‍​ത്ത​ന ദി​ന​ങ്ങ​ള്‍ ല​ഭി​ക്കാ​തെ ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര മേ​ഖ​ല​യി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളും വ​ള​രെ​യ​ധി​കം സാ​മ്പ​ത്തി​ക​മാ​യി ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്നു. ഇ​വ​രെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​വാ​ന്‍ സ​ര്‍​ക്കാ​ര്‍ ക്രി​യാ​ത്മ​ക​മാ​യ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​ത് ദു:​ഖ​ക​ര​മാ​ണ്.

പ​തി​നാ​യി​ര​ക​ണ​ക്കി​ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളും സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ലും പ​ട്ടി​ണി​യി​ലും ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യെ സ​ര്‍​ക്കാ​ര്‍ ഇ​നി​യും കോ​വി​ഡി​ന്‍റെ പേ​രി​ല്‍ ത​ട​ഞ്ഞി​ട്ടാ​ല്‍ അ​ത് അ​വ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​തി​നു തു​ല്യ​മാ​കും. ന​മ്മു​ടെ നാ​ടി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ത​ന്നെ ബാ​ധി​ക്കു​ന്ന ഈ ​ന​ട​പ​ടി പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ഇ​തി​ന​കം ത​ന്നെ തെ​ളി​ഞ്ഞി​ട്ടു​ള്ള​താ​ണ്. അ​ടി​യ​ന്തി​ര​മാ​യി ഫി​ഷിം​ഗ് ഹാ​ര്‍​ബ​ര്‍ തു​റ​ന്ന് കൊ​ടു​ക്ക​ണ​മെ​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും ഷി​ബു ബേ​ബി ജോ​ൺ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം നാളെ രാ​വി​ലെ ഒന്പതുമു​ത​ല്‍ ക​ള​ക്ട്രേ​റ്റ് പ​ടി​ക്ക​ല്‍ സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.