സ​ബ്ട്ര​ഷ​റി കെ​ട്ടി​ട​ത്തി​ന് ഓ​ട് പാ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യം
Sunday, October 18, 2020 12:48 AM IST
ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട സ​ബ് ട്ര​ഷ​റി​ക്കാ​യി പു​തി​യ​താ​യി നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ഓ​ട്പാ​കു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​രു​ന്നു.​ മൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് ത​ക​ർ​ച്ച​യി​ലാ​യ ട്ര​ഷ​റി കെ​ട്ടി​ടം പൊ​ളി​ച്ച് പു​തി​യ​ത് നി​ർ​മി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്.​ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. കെ​ട്ടി​ട​ത്തിന്‍റെ ര​ണ്ടാം നി​ല​യു​ടെ മേ​ൽ​ക്കൂ​ര​യി​ലാ​ണ് ഓ​ട്പാ​കു​ന്ന ജോ​ലി​ക​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ശാ​സ്താം​കോ​ട്ട ടൗ​ണി​ൽ ഓ​ട് പാ​കി​യ ഒ​രു കെ​ട്ടി​ട​വും ഇ​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. ഓ​ട് പാ​കി​യാ​ൽ അ​തെ​ല്ലാം ഇ​വി​ടു​ത്തെ വാ​ന​ര​ക്കൂ​ട്ടം ത​ക​ർ​ക്കും എ​ന്ന​തി​നാ​ലാ​ണ് ഓ​ട് പാ​കാ​ത്ത​തി​ന് കാ​ര​ണം. ഉ​ദാ​ഹ​ര​ണ​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. ക്ഷേ​ത്ര​ത്തി​ന് അ​ടു​ത്ത് ത​ന്നെ​യു​ള്ള ഗ​വ.​ഹൈ​സ്ക്കൂ​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലെ​ല്ലാം ഒ​രു കാ​ല​ത്ത് ഓ​ട് മേ​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളാ​യി​രു​ന്നു. ​കു​ര​ങ്ങ​ൻ​മാ​ർ കൂ​ട്ട​മാ​യെ​ത്തി ഓ​ടു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഓ​ടു​ക​ൾ മാ​റ്റി​യി​ട്ട് ജ​നം വ​ല​ഞ്ഞു.

ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തെ ച​ന്ത​കു​ര​ങ്ങു​ക​ൾ എ​ന്ന വി​ഭാ​ഗ​ക്കാ​രാ​യി​രു​ന്നു പ്ര​ശ്ന​ക്കാ​ർ.​ ഓ​ടു​ക​ൾ മാ​റ്റി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ ഷീ​റ്റു​ക​ൾ പാ​കി​യെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് മാ​റി​യി​ല്ല. ആ​ശു​പ​ത്രി​യു​ടെ​യും സ്കൂ​ളി​ന്‍റെ​യും കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് കോ​ൺ​ക്രീ​റ്റ് ബി​ൽ​ഡിം​ഗു​ക​ൾ നി​ർ​മി​ക്കേ​ണ്ടി വ​ന്നു. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മ്പോ​ൾ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് ത​ന്നെ​യു​ള്ള ട്ര​ഷ​റി കെ​ട്ടി​ട​ത്തി​ൽ ഓ​ട് മേ​യു​ന്ന​തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

ഓ​ടു​പാ​കു​ന്ന​ത് മാ​റ്റി ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ട്ര​ഷ​റി പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​മ്പോ​ൾ ഇ​വി​ടെ​യെ​ത്തു​ന്ന വ​യോ​ധി​ക​രു​ടെ ഉ​ൾ​പ്പെ​ടെ ത​ല​യി​ൽ ഏ​ത് നി​മി​ഷ​വും ഓ​ട് വീ​ഴു​ന്ന​ത് പ്ര​തീ​ക്ഷി​ക്കേ​ണ്ടി വ​രും.