കിഴക്കൻ മേഖലയിൽ ആ​ർപി​എ​ല്‍ കേ​ന്ദ്രീ​ക​രി​ച്ച് ഐടിഐ തു​ട​ങ്ങും: മ​ന്ത്രി കെ.​രാ​ജു
Sunday, October 18, 2020 12:49 AM IST
തെ​ന്മ​ല: റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്ലാ​ന്‍റേ​​ഷ​ന്‍ കു​ള​ത്തൂ​പ്പു​ഴ എ​സ്റ്റേ​റ്റി​ല്‍ ഐ​ടിഐ ​സ്ഥാ​പി​ക്കു​മെ​ന്ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പ​നം ഈ ​വ​ര്‍​ഷ​ത്തി​ല്‍ ത​ന്നെ ന​ട​പ്പി​ലാ​കു​മെ​ന്ന് മ​ന്ത്രി കെ ​രാ​ജു. ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച ആറ് ഐ​ടിഐ​ക​ളും ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന മ​ന്ത്രി സ​ഭ അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​ര്‍പി​എ​ല്‍ കു​ള​ത്തു​പ്പു​ഴ എ​സ്റ്റേ​റ്റി​ല്‍ കൂ​വ​ക്കാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ത​മി​ഴ് മീ​ഡി​യം സ്കൂ​ളി​ല്‍ ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി ഐ​ടി​ഐ പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍. തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്കും പു​റ​മേ​നി​ന്നു​ള​ള​വ​ര്‍​ക്കും ഐ ​ടിഐ ​പ്ര​വേ​ശ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ഉ​ത​കു​ന്ന​ത​ര​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ര​ണ്ടു വ​ര്‍​ഷം മു​മ്പ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി ടി​പി രാ​മ​കൃ​ഷ്ണ​നാ​ണ് ആ​ര്‍പി​എ​ല്ലി​ല്‍ തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ഒ​രു ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റ്യൂ​ട്ട് സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നീ​ട് ബ​ജ​റ്റി​ലും ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ ഉ​ണ്ടാ​യ കാ​ല​താ​മ​സം വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.

ആ​ര്‍​പി​എ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സു​നി​ല്‍​പ​മി​ഡി, എ​സ്റ്റേ​റ്റ് മാ​നേ​ജ​ര്‍ ജ​യ​പ്ര​കാ​ശ്, എ​ഐ​റ്റി.​യു​സി ആ​ര്‍​പി​എ​ല്‍.​തൊ​ഴി​ലാ​ളി​യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​അ​ജ​യ​പ്ര​സാ​ദ്, സ്കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക ഫ്രീ​ഡം​മേ​രി തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​ക്കൊ​പ്പം സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.