ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​യി​ൽ ച​ത്തു
Sunday, October 18, 2020 11:15 PM IST
പ​ത്ത​നാ​പു​രം: ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്ന് ഷോ​ക്ക​ടി​ച്ച് ദേ​ശീ​യ പ​ക്ഷി​യാ​യ മ​യി​ൽ ച​ത്തു. ചേ​കം മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​യു​ള്ള കെ ​എ​സ് ഇ ​ബി​യു​ടെ മാ​ളി​യേ​ക്ക​ൽ ട്രാ​ൻ​സ്ഫോ​മ​റി​ലാ​ണ് മ​യി​ലി​നെ ച​ത്ത നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ട​ത്.​
കെ എ​സ് ഇ ​ബി ജീ​വ​ന​ക്കാ​ർ എ​ത്തി പു​റ​ത്തെ​ടു​ത്ത മ​യി​ലി​നെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മ​റ​വു​ചെ​യ്ത​താ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.​ ര​ണ്ട് വ​യ​സ് തോ​ന്നി​ക്കു​ന്ന പെ​ൺ​ ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​യി​ലാ​ണ് ച​ത്ത​ത്. ​മു​ൻ​പ് വ​ന​മേ​ഖ​ല​ക​ളി​ൽ മാ​ത്രം ക​ണ്ടി​രു​ന്ന മ​യി​ലു​ക​ൾ തീ​റ്റ തേ​ടി ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. ര​ണ്ടാ​ഴ്ച മു​ൻ​പ് ഇ​വി​ടെ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് റോ​ഡി​ൽ വീ​ണ മ​യി​ലി​നെ നാ​ട്ടു​കാ​ർ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി പ​റ​ത്തി വി​ട്ടി​രു​ന്നു.

കാ​ട്ടു​പ​ന്നി​യ്ക്ക് ര​ക്ഷ​ക​രാ​യി
വ​ന​പാ​ല​ക​ര്‍

പ​ത്ത​നാ​പു​രം:​ ച​തു​പ്പി​ല​ക​പ്പെ​ട്ട കാ​ട്ടു​പ​ന്നി​യ്ക്ക് ര​ക്ഷ​ക​രാ​യി വ​ന​പാ​ല​ക​ര്‍.​പു​ന്ന​ല പ​ള്ളി​മു​ക്ക് പാ​ത​യി​ല്‍ ക​ല്ലാ​മു​ട്ട​ത്തി​ന് സ​മീ​പം സ്വ​കാ​ര്യ ഭൂ​മി​യി​ലെ ച​തു​പ്പി​ല്‍ അ​ക​പ്പെ​ട്ട് നാ​ല് ദി​വ​സ​മാ​യ പ​ന്നി​യെ​യാ​ണ് വ​ന​പാ​ല​ക​ര്‍ ര​ക്ഷ​പെ​ടു​ത്തി​യ​ത്.​നാ​ല് ദി​വ​സം മു​ന്‍​പ് കാ​ട്ടു​പ​ന്നി ച​തു​പ്പി​ല്‍ അ​ക​പ്പെ​ട്ടെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​ര്‍ സം​ഭ​വ​മ​റി​യു​ന്ന​ത്.​തു​ട​ര്‍​ന്ന് ക​ട​ശേ​രി​യി​ല്‍ നി​ന്നും വ​ന​പാ​ല​ക​രെ​ത്തി കാ​ട്ടു​പ​ന്നി​യെ ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.