പു​രാ​ണ പാ​രാ​യ​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ മ​ന്ത്രി ഇ​ട​പെ​ട​ണം: കേ​ര​ള പു​രാ​ണ പാ​രാ​യ​ണ സം​ഘ​ട​ന
Wednesday, October 21, 2020 11:06 PM IST
കൊ​ല്ലം: പു​രാ​ണ പാ​രാ​യ​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള പു​രാ​ണ പാ​രാ​യ​ണ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.
നാ​ല​ര വ​ർ​ഷ​മാ​യി ഇ​വ​രു​ടെ പെ​ൻ​ഷ​ൻ ക്ഷേ​മ​നി​ധി സം​ബ​ന്ധി​ച്ച ഓ​ഫീ​സി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ളി​ൽ തീ​ർ​പ്പു​ക​ൽ​പ്പി​ക്കു​ക​യോ പു​തി​യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും കോ​വി​ഡ് ധ​ന​സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും വ​കു​പ്പു​മ​ന്ത്രി​യും പ്ര​ഖ്യാ​പ​നം ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രേ​യും കി​ട്ടി​യി​ല്ല.
സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന് സം​ഘ​നാ​ഭാ​ര​വാ​ഹി​ക​ൾ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 26ന് ​രാ​വി​ലെ 10ന് ​കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്തി​ര യോ​ഗം ചേ​രും. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന്പാ​ടി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ എം​എ​ൽ​എ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​യ​ത്തി​ൽ ത​ങ്ക​പ്പ​ൻ, ഏ.​ആ​ർ കൃ​ഷ്ണ​കു​മാ​ർ, തേ​വ​ല​ക്ക​ര സോ​മ​ൻ, ആ​യി​ക്കു​ന്നം വി​ജ​യ​ൻ​പി​ള്ള, മ​ങ്കാ​ട്ട് ആ​ർ.​പു​രു​ഷ​ൻ​പി​ള്ള, ശ​ശി​ധ​ര​ൻ​പി​ള്ള കു​ണ്ട​റ, അ​നി​ത ആ​ന​യ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.