പ്ര​തി​ഷേ​ധി​ച്ചു
Sunday, October 25, 2020 10:50 PM IST
നീ​ണ്ട​ക​ര: ക​മ്പ​നി​ക്ക് വേ​ണ്ടി ഖ​ന​നം ന​ട​ത്തി​യ തീ​ര​ദേ​ശ വ​സ്തു എ​ത്ര​യും പെ​ട്ട​ന്ന് ഉ​ട​മ​സ്ഥ​ര്‍​ക്ക് വി​ട്ട് ന​ല്‍​ക​ണം എ​ന്ന​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. കെ.​എം.​എം.​എ​ല്‍ ക​മ്പ​നി ഖ​ന​ന​ത്തി​ന് വേ​ണ്ടി നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ തീ​ര പ്ര​ദേ​ശ​ത്ത് ഖ​ന​ന​ത്തി​ന് ശേ​ഷം തി​രി​കെ വി​ട്ട് ന​ല്‍​കാം എ​ന്ന് ഉ​ട​മ്പ​ടി പ്ര​കാ​ര​മാ​ണ് വ​സ്തു ന​ല്‍​കി​യ​ത്.​വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഖ​ന​നം പ്ര​ദേ​ശം നി​ക​ത്താ​ത്ത​തി​ലും വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നു എ​ന്നും ക​മ്പ​നി ഉ​ട​മ്പ​ടി ലം​ഘി​ച്ചോ​ന്നാ​രോ​പി​ച്ചും പ​രി​മ​ണ​ത്ത് പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്ന എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍​കോ​ണ്‍​ഗ്ര​സ് നീ​ണ്ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധം കെ.​പി.​സി.​സി അം​ഗം കെ. ​സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് പ​വി​ഴ​പ്പ​റ​മ്പി​ല്‍ പു​ഷ്പ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജി. സേ​തു​നാ​ഥ​ന്‍​പി​ള​ള,വെ​ളു​ത്തു​രു​ത്ത് ബാ​ബു,ശ​ശി​കു​മാ​ര്‍, ര​ഞ്ച​ന്‍,ജോ​ണ്‍​സ​ന്‍,സ​ന്തോ​ഷ്, വി​നു,ശോ​ഭ​നാ​കു​മാ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.​ഉ​ട​മ​സ്ഥ​ര്‍​ക്ക് അ​വ​കാ​ശ​പ്പെ​ട്ട വ​സ്തു ന​ല്‍​കാ​ന്‍ ക​മ്പ​നി ത​യ്യാ​റാ​യി​ല്ല​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു

ശിലാസ്ഥാപനം ഇന്ന്

പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ നേ​താ​ജി വാ​ർ​ഡ് ആം​ഗ​ൻ​വാ​ടി -വാ​ർ​ഡ് സേ​വാ​കേ​ന്ദ്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന് രാവിലെ 10ന് മ​ന്ത്രി കെ.​രാ​ജു നി​ർ​വ്വ​ഹി​യ്ക്കും.