യുവാവിനെ ആക്രമിച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, October 25, 2020 10:50 PM IST
ചാ​ത്ത​ന്നൂ​ർ:​ ത​യ്യ​ൽ ക​ട​യി​ൽ പോ​യശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ ക​ണ്ണ് ക​ല്ലു​കൊ​ണ്ട​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. തെ​ക്കേവി​ള സൗ​ഹൃ​ദാ​ന​ഗ​ർ എ​കെ​ജി ജം​ഗ്ഷ​ന് സ​മീ​പം കൊ​ച്ചു വീ​ട്ടി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ പ​ട്ടി ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന ക​ണ്ണ​ൻ (20) ആ​ണ് പി​ടി​യി​ലാ​യ​ത്.​നി​ല​വി​ൽ ആ​റോ​ളം ക്രി​മി​ന​ൽ കേ​സ്സു​ക​ളി​ലെ പ്ര​തി​യാ​ണ് ക​ണ്ണ​ൻ.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാത്രി ഏഴോ​ടെ മാ​ട​ൻ​ന​ട ലെ​വ​ൽ ക്രോ​സി​ന് സ​മീ​പം വ​ച്ച് തെ​ക്കേ​വി​ള​ കെ​റ്റി​എ​ൻ ​ന​ഗ​ർ 206 നെ​ടി​യ​ഴി​യം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ന​സ്റ​ത്ത് (19) നെ​യാ​ണ് ഇ​വ​ർ​ ആ​ക്ര​മി​ച്ച​ത്.​ തു​ണി​യ​ട​ങ്ങി​യ ക​വ​റു​മാ​യി വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ന​സ്റ​ത്തി​നെ ത​ട​ഞ്ഞു നി​ർ​ത്തി​യ ശേ​ഷം കൈ​യി​ലി​രു​ന്ന ക​വ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും ക​വ​ർ തു​റ​ന്നു കാ​ട്ടാ​തി​രു​ന്ന​പ്പോ​ൾ ക​വ​റി​ൽ ക​ഞ്ചാ​വാ​ണോ എ​ന്നു ചോ​ദി​ച്ചു കൊ​ണ്ട് പ്ര​തി​ക​ൾ ചേ​ർ​ന്ന് ക​ല്ലു കൊ​ണ്ട് ന​സ്റ​ത്തി​ന്‍റെ മു​ഖ​ത്ത് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ണ്ണി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ ചി​കി​ൽ​സ​യി​ലാ​ണ്.
പി​ടി​യി​ലാ​യ ക​ണ്ണ​ന്‍റെ പേ​രി​ൽ നി​ല​വി​ൽ മൂ​ന്ന് വ​ധ​ശ്ര​മ കേ​സും, ക​ഞ്ചാ​വ് കേ​സും ഉ​ൾ​പ്പ​ടെ ആ​റോ​ളം കേ​സു​ക​ളു​ണ്ട്. സാ​മു​ഹി​ക വി​രു​ദ്ധ​രു​ടെ​യും സ്ഥി​രം കു​റ്റ​വാ​ളി​ക​ളു​ടെ​യും പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി ഇ​യാ​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് പൊ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.​ സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി കൊ​ല്ലം എ​സി​പി പ്ര​ദീ​പ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ര​വി​പു​രം എ​സ്..​എ​ച്ച്.​ഓ.​വി​നോ​ദ് കെ.​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്നും ഇയാ​ളെ പി​ടി​കൂ​ടി​യ​ത്.