കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: കെ​സി​വൈ​എം കൊ​ല്ലം രൂ​പ​ത
Monday, October 26, 2020 10:52 PM IST
കൊ​ല്ലം: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​യ കു​രി​ശി​നെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ ന​ട​ത്തി​യ പ്ര​വൃ​ത്തി​ക​ൾ അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് കെ ​സി വൈ ​എം കൊ​ല്ലം രൂ​പ​താ സ​മി​തി അ​റി​യി​ച്ചു.
പൂ​ഞ്ഞാ​റി​ലും ക​ക്കാ​ടം​പൊ​യി​ൽ കു​രി​ശു​മ​ല​യി​ലും കു​രി​ശി​നെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ഫോ​ട്ടോ എ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് പൊ​തു സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​തെ​ന്ന് കെ​സി​വൈ​എം വി​ല​യി​രു​ത്തി.
ക്രൈ​സ്ത​വ​ർ പു​ണ്യ​മാ​യി ക​രു​തു​ന്ന വിശുദ്ധ​കു​രി​ശി​നെ അ​പ​മാ​നി​ച്ചു അ​ങ്ങേ​യ​റ്റം ഹീ​ന​മാ​യി ചി​ത്രീ​ക​രി​ച്ചു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ ഉ​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രൂ​പ​താ പ്ര​സി​ഡ​ന്‍റ് എ​ഡ്‌​വേ​ർ​ഡ്‌ രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു.
കെ​സി​വൈ​എം കൊ​ല്ലം രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നീ​ഷ് മാ​ത്യൂ​സ്, രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ബി​ന്നി മാ​നു​വ​ൽ എ​സ്ഡി​ബി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കി​ര​ൺ ക്രി​സ്റ്റ​ഫ​ർ , കാ​ത​റി​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ മാ​നു​വ​ൽ, നി​തി​ൻ, അ​ൻ​സി, സം​സ്ഥാ​ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ നി​ധി​ൻ എ​ഡ്‌​വേ​ർ​ഡ്‌, കു​മാ​രി ഡെ​ലി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വേ​ദ​ന​ജ​ന​കം: എ​കെ​സി​സി

അ​ഞ്ച​ൽ: ക​ക്ക​ട​മ​ല​യി​ൽ വി​ശു​ദ്ധ കു​രി​ശി​നെ അ​വ​ഹേ​ളി​ച്ചു ചി​ത്ര​ങ്ങ​ൾ എ​ടു​ത്തു സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​ത് വേ​ദ​ന​ജ​ന​ക​വും അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​വും ആ​ണെ​ന്ന് എ​കെ​സി​സി. ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ പ​രി​ശു​ദ്ധ​വും ര​ക്ഷ​യു​ടെ അ​ട​യാ​ള​വു​മാ​യി വ​ണ​ങ്ങു​ന്ന കു​രി​ശി​നെ ഇ​ത്ര ക്രൂ​ര​മാ​യി അ​പ​മാ​നി​ച്ച​ത് കു​ട്ടി​ക്ക​ളി​യാ​യി ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കി​ല്ല.
മ​റ്റൊ​രു വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ കു​രി​ശു തി​രി​ച്ചു അ​റി​യാ​ൻ സാ​ധി​ക്കാ​ത്ത അ​ത്ര ചെ​റി​യ കു​ഞ്ഞു​ങ്ങ​ൾ ആ​ണ് ഇ​വ​ർ എ​ന്ന് ക​രു​ത​നു​മാ​കി​ല്ല. കു​രി​ശി​നെ അ​പ​മാ​നി​ച്ച ശേ​ഷം കു​രി​ശു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് വ​ന​ഭൂ​മി​യി​ൽ ആ​ണെ​ന്ന് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണ​വും വ്യാ​പ​ക​മാ​യി ന​ട​ത്തു​ക​യു​ണ്ടാ​യി. ഇ​ത് സം​ഭ​വ​ത്തി​ന്‍റെ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു.
മ​ല​ബാ​റി​ലും വി​ശു​ദ്ധ കു​രി​ശി​നെ അ​പ​മാ​നി​ച്ച​ത് ഇ​തി​നോ​ട് ചേ​ർ​ത്ത് വാ​യി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള വ്യ​വ​സ്ഥാ​പി​ത​മാ​യ നി​യ​മ മാ​ർ​ഗ​ത്തി​ലൂ​ടെ തെ​റ്റു​കാ​ർ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ന​ൽ​കാ​നും സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് എ​കെ​സി​സി ആ​വ​ശ്യ​പ്പെ​ട്ടു.