പ്ര​കൃ​തി അ​പ്പാ​ര​ൽ പാ​ർ​ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Monday, October 26, 2020 10:52 PM IST
പുനലൂർ: ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​പ്പാ​ര​ൽ പാ​ർ​ക്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. 2016 -ൽ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ന​രി​ക്ക​ല്ലി​ലെ കു​ടും​ബ​ശ്രീ വ​നി​താ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലാ​ണ് അ​പ്പാ​ര​ൽ പാ​ർ​ക്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.
​പ്ര​കൃ​തി അ​പ്പാ​ര​ൽ യൂ​ണി​റ്റ് എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ് ജ​യ​മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു. ക​ര​വാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വി.​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. കു​ടും​ബ​ശ്രീ വ​നി​താ ഘ​ട​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ര​ണ്ട് ഘ​ട്ട​മാ​യി ന​ൽ​കി​യ 37. 5 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ സ്വ​യം​തൊ​ഴി​ൽ പ്ര​വ​ർ​ത്ത​ന​ത്തെ​യും അ​വ​ർ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ഉ​ല്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച സ്ഥാ​പ​ന​മാ​ണി​ത്. ഇ​വി​ടെ ആ​രം​ഭി​ച്ച അ​പ്പാ​ര​ൽ പാ​ർ​ക്കി​ൽ, ത​യ്യ​ൽ പ​രി​ശീ​ല​നം, തു​ണി സ​ഞ്ചി നി​ർമാ​ണം, മാ​സ്ക് നി​ർ​മാ​ണം, വ​നി​ത​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വ​സ്ത്ര​ങ്ങ​ളു​ടെ വി​പ​ണ​നം എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് ജ​യ​ശ്രീ​യും സെ​ക്ര​ട്ട​റി ജ​യ​ല​ക്ഷ്മി​യും പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​രോ​ജ ദേ​വി ആ​ദ്യ​വി​ല്പ​ന നി​ർ​വ​ഹി​ച്ചു.​ ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ജ​യ​ല​ക്ഷ്മി, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ അ​നി ജെ. ​ബാ​ബു, ജ​യ​ശ്രീ, മാ​ത്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​എ​സ് പ്ര​വീ​ൺ കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.