സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ 17,630 കേ​സു​ക​ള്‍ എ​ടു​ത്തു
Wednesday, October 28, 2020 11:29 PM IST
കൊല്ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പ​രി​പാ​ല​നം ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ല​യി​ല്‍ നി​യ​മി​ത​രാ​യ സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ ഇ​തു​വ​രെ 17,630 കേ​സു​ക​ള്‍ ചാ​ര്‍​ജ് ചെ​യ്തു. 13,833 പേ​രെ താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ച്ചു. ക​ട​ക​ളി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് 477, അ​നാ​വ​ശ്യ​മാ​യി കൂ​ട്ടം​കൂ​ടി നി​ന്ന​തി​ന് 557, ക്വാ​റ​ന്‍റൈ​ന്‍ നി​യ​മ​ലം​ഘ​ന​ത്തി​ന് 82 എ​ന്നി​ങ്ങ​നെ കേ​സു​ക​ള്‍ എ​ടു​ത്തു.

മാ​സ്‌​ക് ധ​രി​ക്കാ​ത്ത 8,133 പേ​ര്‍​ക്കെ​തി​രെ​യും ക​ട​ക​ളി​ല്‍ ര​ജി​സ്റ്റ​റു​ക​ള്‍ സൂ​ക്ഷി​ക്കാ​ത്ത​തി​ന് 5,863 കേ​സു​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്. സെ​ക്ട​ര്‍ മ​ജി​സ്ട്ര​റ്റു​മാ​ര്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​പ്ര​കാ​രം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രാ​ണെ​ന്നും അ​വ​ര്‍ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും രോ​ഗ​വ്യാ​പ​നം ചെ​റു​ക്കാ​നും ചു​മ​ത​ല​പ്പെ​ട്ട​വ​രാ​ണ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. അ​വ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​തും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ന്ന​തും ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് പ്ര​കാ​രം കേ​സ് എ​ടു​ക്കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ഏ​വ​രും ജ​ന​ക്ഷേ​മ​ത്തെ ക​രു​തി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു.